Logo Below Image
Sunday, March 9, 2025
Logo Below Image
Homeകേരളംസാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമേഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തുടങ്ങുന്ന സാഹസിക ടൂറിസം പരിശീലന കോഴ്സുകളിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് (7 ദിവസം– ഫീസ് 14,000 രൂപ), അഡ്വഞ്ചർ ആക്ടിവിറ്റി സൂപ്പർവൈസർ (8 ദിവസം- ഫീസ് 16,000 രൂപ), നേച്ചർ ഇന്റർപ്രെട്ടർ (8 ദിവസം- ഫീസ് 16,000 രൂപ) തുടങ്ങിയ പരിശീലന പരിപാടികളാണ് ഫെബ്രുവരിയിൽ ആരംഭിക്കുന്നത്.

എട്ടാം ക്ലാസ് പാസ്സായ 2025 ജനുവരി മാസം 1ന് 18 വയസ്സ് തികഞ്ഞവർക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടക്കുന്ന ആദ്യ ബാച്ചിനുള്ള വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 10നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ: kittstraining@gmail.com .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments