കണ്ണൂർ:കണ്ണൂർ എഡിഎം. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി .പി ദിവ്യക്കെതിരായ ആരോപണത്തിൽ സിപിഎംനേതൃത്വം വിവരം തേടി. കണ്ണൂർജില്ലാഘടകത്തോടാണ് വിവരങ്ങൾ തേടിയത്.ക്ഷണിക്കാത്ത ചടങ്ങിലെത്തി ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തെകുറിച്ചും അതിന്റെ വസ്തുതയും സംബന്ധിച്ച കാര്യങ്ങളിലും ജില്ലാനേതൃത്വം വിവരംനല്കേണ്ടിവരും.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യഅഴിമതിആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെപള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ക്ഷണിക്കാത്തചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾപമ്പിന് അനുമതി നൽകുന്നതിൽ അഴിമതിനടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് പറഞ്ഞ ദിവ്യ, നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിടുകയും ചെയ്തിരുന്നു.
അതേസമയം ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരമാണെന്നും യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നുവെന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.