Saturday, January 11, 2025
Homeകേരളംനിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ കാസർകോട് സ്വദേശിനി പിടിയിൽ

നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ കാസർകോട് സ്വദേശിനി പിടിയിൽ

കാസർകോട് :പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയിൽ.മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം.

പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യഅപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്.ഇൻസ്റ്റ​ഗ്രാം വഴി യുവാവിനെbപരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെന്നാണ് പരാതി.

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടർന്ന്, വ്യാജരേഖകൾ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരെ കാസർകോട്ടൗൺ, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂർ ടൗൺ തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധികേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. സിവിൽ സർവീസ്പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാന്നാണ് വിവരം.പിടിയിലായ ശ്രുതിയെ ചോദ്യം ചെയ്യുന്നതോടെ അറസ്റ്റിലേക്ക് കടക്കും എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments