കോഴിക്കോട്: ബാലുശേരിയില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ആളുടെ മരണം കൊലപാതകം. എകലൂര്‍ സ്വദേശി ദേവദാസിന്റെ മരണമാണ്കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തില്‍ ഇയാളുടെ മകന് അക്ഷയ് ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് ദേഹമാസകലം പരിക്കേറ്റ നിലയില്‍ ദേവദാസിനെ ബാലുശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇയാളെ എത്തിച്ച് ചികിത്സ നൽകി. ഇതിന് പിന്നാലെ ഇയാള്‍ മരിച്ചിരുന്നു.
എന്നാൽ തലയോട്ടിക്കും വാരിയെല്ലിലും പൊട്ടലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇതോടെയാണ് അക്ഷയ്ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മര്‍ദനത്തിലാണ് പിതാവിന് പരിക്കേറ്റതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.