Thursday, December 26, 2024
Homeകേരളംകോന്നിയില്‍ കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം

കോന്നിയില്‍ കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം

കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥയ്ക്ക് വമ്പിച്ച സ്വീകരണം

കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിന്‍റെ അടൂർ മേലൂടുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്തു.

കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡൻ്റ് ജിജു വൈക്കത്തുശേരി , ജില്ലാ ട്രഷറാർ ഷാജി തോമസ് എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ വിഷ്ണു രാജ് ജാഥാ മാനേജരും, എം സി സിബി , ബി ശശികുമാർ എന്നിവർ ജാഥാംഗങ്ങളുമായ ജാഥയ്ക്ക് പന്തളം, തിരുവല്ല , മല്ലപ്പള്ളി, കോഴഞ്ചേരി , റാന്നി, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളെ കൂടാതെ തെങ്ങമം അനീഷ്, രൂപേഷ് അടൂർ എന്നിവർ സംസാരിച്ചു. കോന്നിയിലെ സമ്മേളന നഗറിൽ കെ ജെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുജേഷ് പതാക ഏറ്റുവാങ്ങി.

കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 9 ന് കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പിടി രാധാകൃഷ്ണക്കുറുപ്പ് നഗർ) നടക്കും. സമ്മേളനം മന്ത്രി വീണാ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ അധ്യക്ഷനാകും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രമുഖ വ്യക്തികളെ ആദരിക്കും. ആൻ്റാ ആൻറണി എംപി മുഖ്യാതിഥിയാകും. കെ യു ജനീഷ് കുമാർ എം എൽ എ ഉന്നത വിജയം നേടിയവരെ ആദരിക്കും. കെ ജെ യു സംസ്ഥാന പ്രസിഡൻ്റ് അനിൽ വിശ്വാസ് ഐ ഡി കാർഡ് വിതരണം നടത്തും.

ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ ജെ യു ദേശീയ സമിതിയംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ബിനോയി വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments