കൊല്ലം ചിതറയിൽ സുജിൻ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം ഉണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘമെത്തിയാണ്
ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുത്തേറ്റ രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട്
തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സുജിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സുജിൻ്റെ വയറിനാണ് കുത്തേറ്റത്. കൊലപാതകത്തില്‍ മൂന്നു പേർ കസ്റ്റഡിയിലെന്ന സൂചനയുണ്ട്.