മൂവാറ്റുപുഴ കദളിക്കാട് എസ് ഐ യെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ പ്രതികളുടെ സുpഹൃത്തുക്കളായ രണ്ടുപേരെയാണ് കല്ലൂര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് സുഹൃത്തുക്കളാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കദളിക്കാട് വഴിയാംചിറഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ ഇ എം മുഹമ്മദിനെ കാറിലെത്തിയ യുവാക്കള്‍ ഇടിച്ചുതെറിപ്പിക്കുകയും ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തത്.
ഗുരുതര പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.അതേ സമയം പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.