ജൂലൈ 8 ന് സംസ്ഥാനത്ത് ബസ് സമരം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജൂലൈ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍ അറിയിച്ചു.
വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം. നിരക്കു വർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി.ഗോപിനാഥൻ എന്നിവർ പറഞ്ഞു. പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്കു മാത്രമാണെന്നും ഇരുവരും ആരോപിച്ചു.