തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണി(65)നെയാണ് കാണാതായത്.
മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ തുടരുകയാണ്.