വലപ്പാട് : യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താൽ 13.06.2025 തിയ്യതി രാവിലെ 07.15 മണിക്ക് യുവതി ഇപ്പോൾ താമസിക്കുന്ന അമ്മാവന്റെ വീട്ടിലേക്ക് യുവാവും 5 സുഹൃത്തുക്കളും ഒരു ഇന്നോവ കാറിൽ വന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ ആക്രമിച്ച് മാനഹാനി വരുത്തി തള്ളി താഴെയിടുകയും വീടിൻറെ മുൻവശത്തെ ജനലുകൾ അടിച്ച പൊട്ടിച്ചും ചെടിച്ചട്ടികൾ നശിപ്പിച്ചും 8000 രൂപയോളം നാശനഷ്ട വരുത്തുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ 6 പ്രതികളെയും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെയും സംഘവും അറസ്റ്റ് ചെയ്തു.
നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടിൽ രാം സരോജ് 26 വയസ്, അന്തിക്കാട് പുത്തൻ പീടിക സ്വദേശി എടകളത്തൂർ വീട്ടിൽ ഷിനോ 25 വയസ്, കൊല്ലം കുണ്ടറ ചന്ദനതോപ്പ് സ്വദേശി കോട്ടപ്പുറത്ത് താഴത്ത് വീട്ടിൽ രാം സഹീർ 19 വയസ്, കൊല്ലം കുണ്ടറ ചന്ദനതോപ്പ് സ്വദേശി ദീപാലയം, ശ്രീക്കുട്ടൻ 26 വയസ്, ഷൊർണൂർ സ്വദേശി ചെറുകുന്നത്ത് വീട്ടിൽ ഗോകുൽ 19 വയസ്, കയ്പമംഗലം സ്വദേശി അയിരൂർ കളരിക്കൽ വീട്ടിൽ സൂരജ് 23 വയസ് എന്നിവരെയാണ് വലപ്പാട് ബീച്ചിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ വാഹനവും, വാഹനത്തിനുള്ളിൽ നിന്ന് ലഭിച്ച ഇരുമ്പ് പൈപ്പും കസ്റ്റഡിയിൽ എടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ 6 പ്രതികളും റിമാന്റിലായി. രാം സരോജ് നെടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലും, വലപ്പാട് പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ എബിൻ.സി.എൻ, വിനോദ് കുമാർ, സി.പി.ഒ. മാരായ പ്രവീൺ, ജെസ്.ലിൻ തോമസ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.