താമരശേരിയിൽ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് (15)നെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ വിദ്യാർത്ഥികളും പ്രായപൂർത്തിയാകാത്തവരുമാണ്.
വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ, സിസിടിവി, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെ 80 ഡിജിറ്റൽ തെളിവുകളും 107 സാക്ഷി മൊഴികളുമുണ്ട്. 6 പ്രതികൾക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.