നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പോസ്റ്റ്മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.
നെയ്യാറ്റിൻക ഗോപൻ ആന്തരികാവയവങ്ങൾ അഴുകിയ നിലയിയായിരുന്നുവെന്നും തലയിലും ചെവിക്ക് പിന്നിലും ചതവുണ്ടെന്നും എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോർട്ടിലുണ്ട്.ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ ഉൾപ്പെടെയുള്ള അവയവങ്ങൾ അഴുകിയ നിലയിലായിരുന്നുവെന്നുംറിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഭസ്മം ഉൾപ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കൾ പറഞ്ഞിരുന്നത്. ഇതിൻ്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.
പോസ്റ്റമോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ മരണകാരണമായിട്ടില്ലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കാലിൽ അൾസറുമുണ്ട്.
ആന്തരികാവയവങ്ങൾ അഴുകിയ നിലയിയായിരുന്നുവെന്നും തലയിലും ചെവിക്ക് പിന്നിലും ചതവുണ്ടെന്നും എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോർട്ടിലുണ്ട്.ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ ഉൾപ്പെടെയുള്ള അവയവങ്ങൾ അഴുകിയ നിലയിലായിരുന്നുവെന്നുംറിപ്പോർട്ടിൽ പറയുന്നു.