Thursday, December 26, 2024
Homeകേരളംപേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ.

പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ.

തിരുവനന്തപുരം∙ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം.

ബിഹാർ സ്വദേശികളായ അമർദീപ്–റബീന ദേവി എന്നിവരുടെ കുഞ്ഞ് ദേവിയെയാണ് കാണാതായത്. ഓൾസെയിന്റ്സ് കോളജിനു സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ഒരുമണിക്കു ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ മൊഴി നൽകി.

സഹോദരങ്ങൾക്കൊപ്പമാണ് കുട്ടി ഉറങ്ങിയതെന്നും രക്ഷിതാക്കൾ പറഞ്ഞു.

അതേസമയം, സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്കൂട്ടർ സമീപത്തു കണ്ടതായി മൊഴിയുണ്ട്.

മഞ്ഞ സ്കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുഞ്ഞിന്റെ മൂത്ത സഹോദരൻ വെളിപ്പെടുത്തി.

RELATED ARTICLES

Most Popular

Recent Comments