സുൽത്താൻ ബത്തേരി കാസർകോട്ട് നിരോധിച്ച ആറുകോടി തൊണ്ണൂറ്റി ആറ് ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി സൂക്ഷിച്ച കേസില്‍ ഒളിവില്‍പോയ രണ്ടുപേരെ ബത്തേരി പൊലീസ് അതിസാഹസികമായി പിടികൂടി.
കാസര്‍കോട് സ്വദേശികളായ പെരിയ സി.എച്ച്. ഹൗസിൽ അബ്ദുൽ റസാക്ക് (49), മവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍ (52) എന്നിവരെയാണ് ബത്തേരി എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ അമ്പലത്തറ പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജില്‍ ഗുരുപുരത്തു സ്ഥലത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ച വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വ്യാഴാഴ്ച രാത്രിയാണ് രഹസ്യം വിവരത്തെ തുടർന്നാണ് നോട്ടുകൾ പൊലീസ് കണ്ടെടുത്തത്. പ്രതികളെ ബത്തേരി പൊലീസ് അമ്പലത്തറ പൊലീസിന് വിട്ടു നല്‍കും. എസ്.ഐ സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.എസ്.ഷാന്‍, കെ. അജ്മല്‍, പി.എസ്. നിയാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.