ആലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റു. നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ തറവാട് വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നിരീക്ഷണത്തിനുശേഷം വിട്ടയയ്ക്കും.
മകൾ സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് നിഷ ജോസ് കെ.മാണി. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിലൂടെയാണ് നിഷ മകളുടെ ആരോഗ്യവിവരം പങ്കുവച്ചത്. മകളുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്കും , വിവരങ്ങൾ അന്വേഷിച്ചവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രിയങ്ക ഇന്ന് ആശുപത്രി വിടും.