ദളിത് പ്രോഗ്രസ് കോൺക്ലേവ് പരിപാടിയിലായിരുന്നു വികാരാധീനനായി കൊടിക്കുന്നിൽ സുരേഷ് സംസാരിച്ചത്. താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാമെന്നും ശത്രുക്കൾ കൂടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നെന്നും,പല തരത്തിലുള്ള ആക്രമണം നേരിട്ടെന്നും തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നെന്നും പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ല. തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.