Friday, December 27, 2024
Homeകേരളം20 വർഷം മുൻപ് പരോളിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി, വീണ്ടും വന്നു സ്വയം കീഴടങ്ങി

20 വർഷം മുൻപ് പരോളിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി, വീണ്ടും വന്നു സ്വയം കീഴടങ്ങി

തിരുവനന്തപുരം:ഇടുക്കി സ്വദേശിയായ തങ്കച്ചൻ കൊലപാതക കേസിൽ 2000ത്തിലാണ് തങ്കച്ചൻ ജയിലിലാവുന്നത്. 2003ൽ പരോളിലിറങ്ങി പോയിട്ട് പിന്നീട് തിരിച്ചെത്തിയില്ല.പോതിരുവനന്തപുരം:ഇടുക്കി സ്വദേശിയായ തങ്കച്ചൻ കൊലപാതക കേസിൽ 2000ത്തിലാണ് തങ്കച്ചൻ ജയിലിലാവുന്നത്. 2003ൽ പരോളിലിറങ്ങി പോയിട്ട് പിന്നീട് തിരിച്ചെത്തിയില്ല.

പോലീസ് വീട്ടിലും നാട്ടിലും, തമിഴ്‌നാട്ടിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റ് പല വഴിക്കും അന്വേഷണം നടത്തിനോക്കി. കാര്യമുണ്ടായില്ല. തങ്കച്ചൻ വളരെ വിദഗ്ധമായി മുങ്ങിയതിനാൽ, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഇത്രയും വർഷം ഒളിവിൽ കഴിഞ്ഞത് വയനാട്ടിലാണെന്ന് തങ്കച്ചൻ പറയുന്നു. വയനാട്ടിലെ എസ്റ്റേറ്റുകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. മകളുടെ ഭർത്താവിനെയും കൂട്ടിയാണ് തങ്കച്ചൻ ജയിലിൽ എത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ 34 വർഷത്തിനിടയിൽ പരോളിലിറങ്ങി മുങ്ങിയത് 67 കൊലക്കേസ് പ്രതികളാണ്. ഇവരിലൊരാളാണ് ഇപ്പോൾ കീഴടങ്ങിയ തങ്കച്ചൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. 1990 മുതൽ 2022 വരെയുള്ള കണക്കാണിത്. മുങ്ങിയ 67 പേരിൽ ആദ്യത്തെയാൾ മുങ്ങിയിട്ട് 34 വർഷമായി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് മുങ്ങിയത്. രാമൻ എന്ന സുബ്രഹ്മണ്യനാണ് ആദ്യത്തെയാൾ. ഏറ്റവും ഒടുവിൽ മുങ്ങിയത് അന്തിക്കണ്ണൻ എന്നറിയപ്പെടുന്ന കൊല്ലം പട്ടത്താനം കൊരയ്ക്കാട്ട് വയലിൽ വീട്ടിൽ അനിൽ കുമാറാണ്. ഇയാൾ കൊലക്കേസിൽ ജീവപര്യന്തം ലഭിച്ചയാളാണ്.

കവർച്ച , മാനഭംഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പെട്ടവരും ഇങ്ങനെ മുങ്ങുന്നുണ്ട്. വിചാരണ നേരിടുന്ന 42 പ്രതികൾ ജയിലുകളിൽ നിന്ന് ചാടിപ്പോയിട്ടുണ്ട്. ഇവരിൽ 25 പ്രതികളെ പിടികൂടാനും സാധിച്ചിട്ടുണ്ട്യ റിമാൻഡിൽ കഴിയുവന്നതിനിടയിൽ 42 പ്രതികൾ ചാടിപ്പോയെന്നാണ് കണക്ക്. ഇവരിൽ 17 പേരെ കണ്ടെത്താനുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments