കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും പ്രതിക്ക് പരോൾ അനുവദിച്ച് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിക്ക് വിവാഹത്തിനായാണ് കോടതി പരോൾ നൽകിയത്. പ്രതിയെ തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ സ്നേഹം കാണാതെ പോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് ഈ നടപടി സ്വീകരിച്ചത്. പ്രതിക്ക് 15 ദിവസമാണ് പരോൾ ലഭിക്കുക.
ഈ മാസം പതിമൂന്നിനാണ് തൃശൂർ സ്വദേശിയായ പ്രശാന്തിന്റെയും പെൺകുട്ടിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. അതിനെനിടെയാണ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രശാന്തിനെ തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടിയുടെ ആവശ്യത്തെ തുടർന്ന് പ്രശാന്ത് പരോളിന് അപേക്ഷിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് പ്രശാന്തിന്റെ ‘അമ്മ നൽകിയ അപേക്ഷയിലാണ് പരോൾ ലഭിച്ചത്.
“സ്നേഹത്തിന് അതിർ വരമ്പുകളില്ല, അത് പ്രതി പാന്ഥങ്ങളെ മറികടക്കുന്നു, മതിലുകൾ ഭേദിച്ച് പ്രതീക്ഷയോടെ ലക്ഷ്യ സ്ഥാനത് എത്തി ചേരുന്നു” പ്രശസ്ത കവി മായാ ഏഞ്ചലോയുടെ വരികൾ ഉദ്ധരിച്ച് കൊണ്ടാണ് ജസ്റ്റിസ് ഉത്തരവിറക്കിയത്. പ്രശാന്തും സുഹൃത്തുക്കളും ചേർന്ന് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.