Saturday, December 28, 2024
Homeകേരളംട്രെയിനിൽ യുവാക്കൾ കഞ്ചാവ് ലഹരിയിൽ ടിടിഇമാർക്കുനേരെ ആക്രമണം

ട്രെയിനിൽ യുവാക്കൾ കഞ്ചാവ് ലഹരിയിൽ ടിടിഇമാർക്കുനേരെ ആക്രമണം

കൊച്ചി: ഒറ്റപ്പാലത്തു ടിടിഇമാര്‍ക്കു നേരെ  ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ബാംഗ്ലൂർ – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൽ ഒറ്റപ്പാലത്തു വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇമാരെയാണ് യുവാക്കൾ ആക്രമിച്ചത്. സംഭവത്തില്‍  കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടിയത്.

ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്. ഇരുവരേയും റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments