Monday, December 23, 2024
HomeKeralaരാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ...

രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ *

വയനാട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും.

നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്‍റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്‍റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് നല്‍കും.

പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസി‍‍‍ഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി. കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ചയുണ്ട്. സീറ്റല്ല, പകരം ജില്ലകളില്‍ മുന്നണിക്കുള്ളിലെ പദവികള്‍ സംബന്ധിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണലാണ് പ്രധാനം.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments