Sunday, June 15, 2025
HomeKeralaകെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്*

കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്*

നീലേശ്വരം: കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി. മാത്രമാണെന്നും അതിനാലാണ് ആ പാർട്ടിയിലേക്കു പോകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡ അംഗത്വം നൽകുമെന്ന് ബി.ജെ.പി. നേതൃത്വം അറിയിച്ചു. 27-ന് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനച്ചടങ്ങ്.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ബുധനാഴ്ച രാവിലെ തന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് നാരായണൻ പറഞ്ഞു.

കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ച നാരായണൻ എ.ഐ.സി.സി. അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിന്റെ മരുമകനാണ്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എൻ.കെ.ബി.എം. ചാരിറ്റബിൾ ഹോസ്പിറ്റൽ ചെയർമാൻ, പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗം, പടന്നക്കാട് ബേക്കൽ ക്ലബ് ഡയറക്ടർ എന്നിനിലകളിൽ പ്രവർത്തിച്ചുവരികയാണ്.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ