Monday, December 23, 2024
HomeKeralaബി ജെ പി നേതാക്കൾ 'ഹരിതാശ്രമം' സന്ദർശിച്ചു

ബി ജെ പി നേതാക്കൾ ‘ഹരിതാശ്രമം’ സന്ദർശിച്ചു

പന്തളം : ബി ജെ പി കേരള ഘടകത്തിന്‍റെ സംഘടനാ ചുമതലയുള്ള ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുഭാഷ് കണ്ണോത്തിന്റെ ( കണ്ണൂർ ) നേതൃത്വത്തിലുള്ളബിജെപി സംസ്ഥാന – ജില്ലാ നേതാക്കൾ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലവും സ്ഥാപകൻ ജിതേഷ്ജിയെയും സന്ദർശിച്ചു .

എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്നതിനു വേദിയായി ശ്രീ മന്നത്ത് പദ്മനാഭൻ തെരഞ്ഞെടുത്ത പുരാതന നായർ തറവാടായ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണ് ഇപ്പോൾ ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്.മണ്ണുമര്യാദ, ജലസാക്ഷരത,പുഴയറിവ്, വനസ്നേഹം , പ്രകൃത്യോപാസന, സഹജീവിസ്നേഹം, സമസൃഷ്ടിഭാവന എന്നീ സപ്തനന്മകൾ പ്രചരിപ്പിക്കുന്ന പാരിസ്ഥിതിക ദാർശനികഗുരുകുലമാണ് ഹരിതാശ്രമം.

അതിഥികളായെത്തിയവർക്ക് ഹരിതാശ്രമം സ്ഥാപകൻ ജിതേഷ്ജി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അതിവേഗരേഖാചിത്രം വരച്ച് സമ്മാനിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ പന്തളം പ്രതാപൻ, ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് വെൺമേലിൽ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ തുടങ്ങിയ സംസ്ഥാന -ജില്ലാ നേതാക്കളും ബി ജെ പി സംസ്ഥാന സംഘടനാ സെക്രട്ടറി സുഭാഷ് കണ്ണോത്തിനൊപ്പം ഹരിതാശ്രമം സന്ദശിക്കാനെത്തിയ ബി ജെ പി നേതൃസംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments