Wednesday, December 4, 2024
Homeഇന്ത്യഉത്തർപ്രദേശിലെ സംഭൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു

ഉത്തർപ്രദേശിലെ സംഭൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു

ഉത്തർപ്രദേശ്: ഗാസിപൂർ അതിർത്തിയിൽ വച്ചാണ് കോൺഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലിൽ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ യുപി ഗേറ്റിൽ തടഞ്ഞതായാണ് റിപ്പോർട്ട്. ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭൽ സന്ദർശനം തടയാൻ ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ തന്നെ ഉത്തരവിറക്കിയിരുന്നു. എവിടെവച്ച് കണ്ടാലും തടയണമെന്നായിരുന്നു ഉത്തരവ്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം, അക്രമം നടന്ന സംഭാലിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്. ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് അഞ്ച് കോൺഗ്രസ് എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഘത്തിൽ ഉണ്ടായിരുന്നു.

നവംബർ 19 മുതൽ സംഭല്‍ ജുമാ മസ്ജിദിൽ ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദത്തെത്തുടർന്ന് കോടതി ഉത്തരവനുസരിച്ച് സർവേ നടത്തിയപ്പോൾ മുതൽ സംഭലിൽ സംഘർഷം നിലനിന്നിരുന്നു. നവംബർ 24ന് ഷാഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ഒത്തുകൂടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് രണ്ടാം സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, ഉത്തര്‍ പ്രദേശിലെ സംഭല്‍ ജുമാ മസ്ജിദിലെ സര്‍വ്വേക്ക് പിന്നാലെ ദില്ലി ജുമാ മസ്ജിദിലും അവകാശവാദവുമായി ഹിന്ദു സേന രംഗത്തെത്തി. ദില്ലി ജുമാ മസ്ജിദില്‍ സര്‍വ്വേ നടപടി ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കത്തയച്ച് ഹിന്ദു സേന അധ്യക്ഷന്‍. ഹിന്ദു ക്ഷേത്രം തകര്‍ത്ത അവശിഷ്ടങ്ങള്‍ പള്ളി നിര്‍മ്മിതിയില്‍ ഉപയോഗിച്ചെന്നാണ് വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments