Monday, December 16, 2024
Homeഇന്ത്യസോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി...

സോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അം​ഗം രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു

ന്യൂഡൽഹി :- സോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ  കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അം​ഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്.

നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്കയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. നെഹ്റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments