Logo Below Image
Saturday, July 26, 2025
Logo Below Image
Homeഇന്ത്യസേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

കോയമ്പത്തൂർ –കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി സംഘം കാർ അടിച്ചു തകർത്തു. സംഭവത്തിൽ നാല് പ്രതികളെ പാലക്കാട്‌ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അക്രമണമുണ്ടായത്. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും, ചാൾസ് റജിയും, 2 സഹപ്രവർത്തകരും ബെംഗളൂരുവിൽ നിന്ന് അവരുടെ കമ്പനിയിലേക്കുള്ള കമ്പ്യൂട്ടറുകൾ വാങ്ങി മടങ്ങിവരിയായിരുന്നു.

അക്രമികൾ ഉപദ്രവിച്ചെങ്കിലും യുവാക്കൾ അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് കാമിൽ പതിഞ്ഞതാണ് പ്രതികളെ പിടികൂടാൻ തുണയയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ്, രമേഷ് ബാബു, കുന്നത്തുപാളയം സ്വദേശി വിഷ്ണു, മല്ലപ്പള്ളി അജയ് കുമാർ എന്നിവരെ മധുക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾ ഒളിവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ