Thursday, January 16, 2025
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപിയുടെ കോട്ടയായ ഈ മണ്ഡലത്തിൽ നിന്നാണ് മോദി 2014ലും 2019ലും വിജയിച്ചു കേറിയത്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് മോദിക്കെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്.ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞദിവസം വാരാണസിയിൽ നരേന്ദ്ര മോദി ആറ് കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു. മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ മാലയണിയിച്ചാണ് പ്രധാനമന്ത്രി തന്റെ റാലി ആരംഭിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റാലിയിൽ പങ്കെടുത്തു. പാർട്ടിയുടെ ശക്തിപ്രകടനമായി മാറിയ റോഡ് ഷോ കാശി വിശ്വനാഥ് ധാം വരെ നീണ്ടു.

മൂന്നാംതവണയാണ് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ അജയ് റായി മത്സരരംഗത്തിറങ്ങുന്നത്. 2019ൽ അജയ് റായ് നേടിയത് 152,548 വോട്ടാണ്. ഇതിന്റെ നാലിരട്ടിയിലധികം വോട്ട് മോദി നേടുകയുണ്ടായി. പരമ്പരാഗതമായി ബിജെപിയുടെ മണ്ഡലമാണിത്. മോദിക്കു മുമ്പ് മുരളി മനോഹർ ജോഷിയാണ് ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചത്.

സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥി 195,159 വോട്ടും നേടി. നരേന്ദ്ര മോദി നേടിയത് 674,664 വോട്ടും. 2014ൽ എഎപിയുടെ അര്‍വിന്ദ് കെജ്രിവാൾ 209,238 വോട്ട് നേടിയതാണ് ഈ മണ്ഡലത്തിൽ മോദിക്കെതിരായ ഏറ്റവും വലിയ സംഖ്യ. ആ വർഷം അജയ് റായ് നേടിയത് 75,614 വോട്ടായിരുന്നു. എസ്‌പി സ്ഥാനാർത്ഥി 45,291 വോട്ടും നേടി.

ഇത്തവണ ഇവരെല്ലാം ഇന്ത്യാ സഖ്യത്തിലുണ്ട് എന്നത് പ്രത്യേകതയാണ്. അതെസമയം ഇന്ത്യാ സഖ്യത്തിൽ ചേരാത്ത ബിഎസ്പി ഇത്തവണയും വാരാണസിയിൽ മത്സരത്തിനുണ്ട്.

വാരാണസി ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലും ബിജെപിയുടെ പക്കലാണ്. ഒരു മണ്ഡലം എൻഡിഎ സഖ്യകക്ഷിയായ അപ്നാ ദളിന്റെ പക്കലും. ഒരു മണ്ഡലത്തിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി ജയിച്ചത്. വാരാണസി സൗത്ത് മണ്ഡലത്തിൽ മാത്രം സമാജ്‌വാദി പാർട്ടി ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments