Logo Below Image
Monday, July 14, 2025
Logo Below Image
Homeഇന്ത്യമുംബൈയിൽ ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നു 80 ലക്ഷം രൂപവിലവരുന്ന ബിഎംഡബ്ല്യൂ (BMW) കാർ...

മുംബൈയിൽ ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നു 80 ലക്ഷം രൂപവിലവരുന്ന ബിഎംഡബ്ല്യൂ (BMW) കാർ മോഷണം പോയി

മുംബൈ: സെലിബ്രിറ്റികളുടെയും വ്യവസായകരുടെയും പ്രിയപ്പെട്ട ഹോട്ടലുകളിൽ ഒന്നാണ് ദാദറിൽ സ്ഥിതി ചെയ്യുന്ന ശിൽപ ഷെട്ടിയുടെ ബാസ്റ്റ്യൻ ഹോട്ടൽ. ഈ ഹോട്ടലിന്റെ പാർക്കിം​ഗിൽ നിന്നാണ് മുംബൈയിലെ പ്രമുഖ വ്യവസായിയായ റൂഹന്‍ ഖാന്റെ ബി.എം.ഡബ്ല്യു Z4 കണ്‍വേര്‍ട്ടബിള്‍ ആഡംബര സെഡാൻ കാർ മോഷണം പോയത്.

മോഷണം പോയെന്ന് മനസിലായ ഉടൻ തന്നെ റൂഹാൻ മുംബൈയിലെ ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പുലർച്ചെ രണ്ട് മണിയോടയാണ് സുഹൃത്തുമൊത്ത് ഹോട്ടലില്‍ എത്തിയ റൂഹന്‍ വാലറ്റ് പാര്‍ക്കിങ്ങിനായി വാഹനം നൽകിയത്. ഭക്ഷണം കഴിച്ച ശേഷം നാലുമണിയോടെ വാഹനം തിരികെ ചോദിച്ച് സമയം ഏറെ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്, മോഷണ വിവരം അറിയുന്നത്.

സാധാരണഗതിയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ട സ്ഥലമാണിത്. ഇവിടെ നിന്നാണ് സെക്യൂരിറ്റി അടക്കമുള്ളവരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ അജ്ഞാതരായ രണ്ടുപേര്‍ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ കയറുന്നത് കാണാം. ഇവർ വാഹനത്തിന്‌റെ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്തായിരിക്കും അണ്‍ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് വിലയിരുത്തൽ.

മോഷ്ടാക്കളിൽ ഒരാൾ കാർ ഓടിച്ച് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. BMW കാറിനെ ട്രാക്ക് ചെയ്യുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ച് വരികയാണ്. വിഷയം വൻ ചർ‌ച്ചയായി മാറിയെങ്കിലും വിഷയത്തിൽ ഇതുവരെയും ഹോട്ടൽ ഉടമ ശില്പ ഷെട്ടി പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ