ന്യൂഡൽഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് ഇത്തവണ അന്‍പത് സീറ്റ് കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യപ്രതിപക്ഷപ്പാര്‍ട്ടിയാകാനോ, പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാനോ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും. മന്മോഹന് സിംഗ് മന്ത്രിസഭയുടെ തീരുമാനം വാര്‍ത്താസമ്മേളനം വിളിച്ച് കീറിക്കളഞ്ഞ നേതാവാണ് രാഹുല്‍ ഗാന്ധി. ഭരണഘടനാ മൂല്യങ്ങളെയാണ് രാഹുല്‍ കീറിയെറിഞ്ഞത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ദര്‍ശനം നടത്തിയതിന് പിന്നാലെ അയോധ്യ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണമെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഇത്തരക്കാര്‍ രാഷ്ട്രീയത്തിലുണ്ടാകാന്‍ പാടുണ്ടോയെന്നും മോദി ചോദിച്ചു.