Saturday, November 2, 2024
Homeകേരളംസു​രേ​ഷ് ഗോ​പി 20,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി.

സു​രേ​ഷ് ഗോ​പി 20,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി.

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി 20,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ല്‍ സു​രേ​ഷ് ഗോ​പി മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍.

തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 10000 വോ​ട്ടി​ന്‍റെ ലീ​ഡ് സു​രേ​ഷ് ഗോ​പി നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​വി​ടു​ത്തെ ഹി​ന്ദു വോ​ട്ടു​ക​ള്‍ മു​ഴു​വ​ൻ സു​രേ​ഷ് ഗോ​പി​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു എ​ന്നാ​ണ് പാ​ർ​ട്ടി ക​രു​തു​ന്ന​ത്.

ഇ​തി​ന് പു​റ​മെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന മേ​ഖ​ല​യാ​യ നാ​ട്ടി​ക​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ച്ചു.​ഈ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം അ​യ്യാ​യി​രം വോ​ട്ടു​ക​ള്‍ പി​ടി​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും സു​രേ​ഷ് ഗോ​പി​ക്ക് മേ​ല്‍​ക്കൈ ഉ​ണ്ടെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​ക്കേ​സ് സു​രേ​ഷ് ഗോ​പി​ക്ക് തു​ണ​യാ​കും എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​വി​ടെ സു​രേ​ഷ് ഗോ​പി 5000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് മു​ന്നേ​റും.​ഇ​തെ​ല്ലം ചേ​ർ​ത്തി​ട്ടാ​ണ് 20000 എ​ന്ന ക​ണ​ക്ക് അ​വ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ സു​രേ​ഷ് ഗോ​പി​യ്‌​ക്ക് 2,93,822 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ക്കു​റി ഈ ​ക​ണ​ക്കു​ക​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കും എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments