ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നു.ചൈനയിലെ ഷാങ്ഹായ് തുറമുഖത്തിൽ കൈമാറ്റം ചെയ്യുന്ന കണ്ടെയ്നറിന്റെ എണ്ണം നമ്മുടെ ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും കൈമാറ്റം ചെയ്യുന്നതിനേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ്. ഇതിൽ നിന്ന് ഇന്ത്യ ചൈനയെപോലെ വളരണമെങ്കിൽ ഇനിയും എത്രമാത്രം തുറമുഖങ്ങൾ വേണമെന്ന് നമുക്ക് മനസിലാകും.
ഷാങ്ഹായ് പോലെ ഒരു തുറമുഖം നിർമ്മിക്കാനായി മഹാരാഷ്ട്രയിലെ വാധവൻ എന്ന സ്ഥലത്ത് ഇന്ത്യ ഒരു വലിയ തുറമുഖത്തിനുള്ള അടിസ്ഥാനം ഇട്ടിട്ടുണ്ട്. ദില്ലി-മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ എന്ന ഡൽഹിയെയും മുംബൈയെയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പല വ്യാവസായിക സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് ചരക്കുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.വരും കാലത്ത് ഇത് നോർത്ത് ഇന്ത്യയിലെ പ്രധാന ഷിപ്പിംഗ് പോർട്ടായി മാറുമെന്നും കരുതപ്പെടുന്നു..