Logo Below Image
Sunday, July 27, 2025
Logo Below Image
Homeഇന്ത്യതടവറക്കാലം, ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിന് ഇന്ന് അൻപത് വയസ്; അടിയന്തരാവസ്ഥയുടെ ഓര്‍മയില്‍ രാജ്യം.

തടവറക്കാലം, ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിന് ഇന്ന് അൻപത് വയസ്; അടിയന്തരാവസ്ഥയുടെ ഓര്‍മയില്‍ രാജ്യം.

50 വര്‍ഷം മുമ്പ് 1975 ജൂണ്‍ 25 അര്‍ധരാത്രിയോടെയാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായം പിറന്നത്. അന്നാണ് രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലിഅഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്ന പേരില്‍ ഭരണഘടനയുടെ 352-ാം അനുച്‌ഛേദം എടുത്ത് പ്രയോഗിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഭരണകൂടം. 1977 മാര്‍ച്ച് 21 വരെ അടിയന്തരാവസ്ഥ നീണ്ടു. 1971ല്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തലൂടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. എന്നാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉതകുന്ന യാതൊരു നടപടിയും അവര്‍ നടത്തിയില്ല. വിലക്കയറ്റയവും തൊഴിലില്ലായ്‌മയും പട്ടിണിയും ജനങ്ങളെ അസംതൃപ്‌തരാക്കി. അതോടെ ഇവര്‍ തെരുവിലിറങ്ങി.

ഗുജറാത്തിലും ബീഹാറിലും 1973-74 കാലത്ത് വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1974 മാര്‍ച്ച് പതിനെട്ടിന് ആരംഭിച്ച സമ്പൂര്‍ണ ക്രാന്തി പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരനായകന്‍ ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കി. ഗുജറാത്തില്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വയ്ക്കേണ്ട വന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മൊറാര്‍ജി ദേശായിയുടെ അനിശ്‌ചിതകാല സമരം വേണ്ടി വന്നു. 1974ല്‍ അഖിലേന്ത്യാ വ്യാപകമായി നടന്ന റെയില്‍വേ സമരം ജനരോഷത്തിന്‍റെ മറ്റൊരു മുഖമായിരുന്നു.
മധ്യപ്രദേശിലും ഗുജറാത്തിലും നടന്ന വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങള്‍ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ വെടിവയ്‌പുകളില്‍ കലാശിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇന്ദിരയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയും ഇതേ ദിവസം തന്നെ പുറത്ത് വന്നു. ആറു വര്‍ഷം ഇന്ദിര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കോടതി വിലക്കി.

ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ഡല്‍ഹിയിലെ രാം ലീലയില്‍ വന്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തി ജയപ്രകാശ് നാരായണന്‍ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു. വി ആര്‍ കൃഷ്‌ണയ്യര്‍ ഉപാധികളോട ഇന്ദിരയ്ക്ക് സ്‌റ്റേ അനുവദിച്ചു. എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇന്ദിര തയാറായില്ല. ജനാധിപത്യ ഘാതകനെന്ന് കുപ്രസിദ്ധനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ സഹായത്തോടെ അടിയരാവസ്ഥ പ്രഖ്യാപനത്തിനുള്ള വിജ്ഞാപനം തയാറാക്കി. സ്വന്തം മന്ത്രിസഭാംഗങ്ങള്‍ പോലുമറിയാതെ രാത്രിക്ക് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

21 മാസം നീണ്ട അടിയന്തരാവസ്ഥയില്‍ രാജ്യം ഇന്ദിരാഗാന്ധിയെന്ന ഏകാധിപതിയുടെ കീഴില്‍ എല്ലാ അവകാശങ്ങളും ഹനിക്കപ്പെട്ട് അപമാനിതരായി കഴിയേണ്ടി വന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം അടക്കം എല്ലാം ഹനിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. പൗരാവകാശങ്ങള്‍ ഇല്ലാതായി. ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്ര മാധ്യമങ്ങള്‍ക്ക് ഇന്ദിര കൂച്ചുവിലങ്ങിട്ടു.

അടിയന്തരാവസ്ഥ കാലഘട്ടം

ജെപി, മൊറാര്‍ജി ദേശായി, ജോര്‍ജ് ഫെര്‍ണാണ്ടസ്, അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, അരുണ്‍ ജെയ്‌റ്റലി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളാണ് അക്കാലത്ത് ജയിലില്‍ പോകേണ്ടി വന്നത്. അടിയന്തരാവസ്ഥ കാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് പത്ര സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ടതാണ്. ഇതിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാജ്യത്ത് വിലക്ക് വന്നു. ജൂണ്‍ 25ന് രാത്രി പ്രഖ്യാപനം വന്നതോടെ തന്നെ പത്ര സ്ഥാപനങ്ങളുടെ വൈദ്യുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങളും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പുറത്തിറക്കി. എന്ത് പ്രസിദ്ധീകരിക്കണമെങ്കിലും പ്രസ് അഡ്വൈസറുടെ അനുമതി വേണമെന്ന അവസ്ഥ രാജ്യത്ത് നിലവില്‍ വന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് പത്രങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം പല പത്രങ്ങളും തങ്ങളുടെ പത്രങ്ങളുടെ ആദ്യ പേജ് ഒഴിച്ചിട്ട് പ്രതിഷേധം പ്രകടിപ്പിച്ചു. സഞ്ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യകരണ പ്രചരണം അടക്കം നിരവധി മനുഷ്യാവകാശ ലംഘനങ്ങളും അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.ഇതെല്ലാം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചു. പാര്‍ലമെന്‍റ് അംഗങ്ങളെയും എംഎല്‍എമാരെയും വരെ ജയിലില്‍ അടച്ചു. പാര്‍ലമെന്‍റ് അപ്രസക്തമായി. ഇന്ദിരയാണ് ഇന്ത്യ എന്ന് കൊട്ടി ഘോഷിക്കപ്പെട്ടു. ഒടുവില്‍ 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വേച്‌ഛാധിപത്യത്തിന് അന്ത്യം കുറിക്കപ്പെട്ടു. അന്ന് ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉള്‍പ്പെടെ പരാജയപ്പെട്ടു.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം

1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ റദ്ദാക്കി. തുടര്‍ന്ന് നേതാക്കളെ ജയില്‍ മോചിതരാക്കുകയും പത്ര സ്വാതന്ത്യം തിരിച്ചു നല്‍കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇന്ദിരാഗാന്ധി രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പിന്നീട് കോണ്‍ഗ്രസിന് കളമൊഴിയേണ്ടി വരികയും ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്‌തു. മൊറാര്‍ജി ദേശായി ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിയായി അധികാരത്തിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ