ചെന്നൈ: ഈസ്റ്റർ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. താമ്പരത്ത് നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ താമ്പാരം – നാഗർകോവിൽ റൂട്ടിലും സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. താമ്പരം – കൊച്ചുവേളി ട്രെയിനിന് 22 സ്റ്റോപ്പുകളാണുള്ളത്. മടക്കയാത്രയിൽ ഒരു സ്റ്റോപ്പ് അധികമുണ്ട്.
ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.06043 താമ്പരം – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ മാർച്ച് 31 ഞായറാഴ്ച ഉച്ചയ്ക്ക് 02:15നാണ് താമ്പരത്ത് നിന്ന് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 11:30ന് കൊച്ചുവേളിയിലെത്തും. മടക്കയാത്ര 06044 കൊച്ചുവേളി – താമ്പരം ട്രെയിൻ ഏപ്രിൽ ഒന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 02:30നാണ് യാത്ര ആരംഭിക്കുക. പിറ്റേദിവസം രാവിലെ 10:55ന് താമ്പരത്ത് എത്തിച്ചേരും. ഈ ട്രെയിനിന് പേരമ്പൂരിൽ അഡീഷണൽ സ്റ്റോപ്പ് ഉണ്ടാകും.16 സ്ലീപ്പർ കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
ഇതിന് പുറമെ നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. താമ്പരത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന് ചെന്നൈ എഗ്മോർ, അരക്കോണം, കോയമ്പത്തൂർ തുടങ്ങിയ ഒൻപത് സ്റ്റോപ്പുകൾ പിന്നിട്ടാണ് പാലക്കാടേക്ക് എത്തുന്നത്പുലർച്ചെ 03:15 പാലക്കാട് എത്തുന്ന ട്രെയിൻ ഒറ്റപ്പാലം 04:00, തൃശൂർ 04:55, ആലുവ 05:48, എറണാകുളം 07:00, കോട്ടയം 08:10, ചങ്ങനാശേരി 08:40, തിരുവല്ല 08:50, ചെങ്ങന്നൂർ 09:00, മാവേലിക്കര 09:15, കായംകുളം 09:28, കൊല്ലം 10:10, സ്റ്റോപ്പുകൾ പിന്നിട്ടാണ് കൊച്ചുവേളിയിലെത്തുന്നത്. താമ്പരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് 600 രൂപയാണ് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്ക്.