Thursday, December 26, 2024
Homeഇന്ത്യ100 തൂണുകളിൽ കടലിലൂടെ റയിൽപ്പാത പുതിയ പാമ്പൻപാലത്തിന്റെ ജോലികൾ ആരംഭിച്ചു 

100 തൂണുകളിൽ കടലിലൂടെ റയിൽപ്പാത പുതിയ പാമ്പൻപാലത്തിന്റെ ജോലികൾ ആരംഭിച്ചു 

തമിഴ്നാട് —-പുതിയ പാമ്പൻപാലത്തിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 2020ലാണ് പുതിയ പാലത്തിന്റെ ജോലികൾ തുടങ്ങിയത്. പഴയ പാലത്തിന് ചില കേടുപാടുകൾ സംഭഴിച്ചതിനെ തുടർന്ന് അതിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പഴക്കമേറിയ ഈ പാലം ഇനി അറ്റകുറ്റപ്പണികൾ സാധിക്കുന്ന നിലയിലല്ല. ഇതോടെ പുതിയ പാലം പണിയാമെന്ന തീരുമാനത്തിലെത്തിയത്. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാലത്തിന്റെഉദ്ഘാടനം നിർവഹിച്ചത്. 2022ഓടെ പദ്ധതി പൂർത്തീകരിക്കാനായിരുന്നു പരിപാടി. എന്നാല്‍ കോവിഡിന്റെ വരവോടെ പണി നിലച്ചു. ഇപ്പോൾ ജോലികൾ വീണ്ടും സജീവമായിരിക്കുകയാണ്.

രാമേശ്വരത്തെ മെയിൻലാൻഡുമായി ബന്ധിപ്പിക്കുന്ന ട്രെയിൻയാത്ര അധികം താമസിയാതെ പുനസ്ഥാപിക്കപ്പെടും. അതിമനോഹരമായ കാഴ്ചകൾ കണ്ടുള്ള ഈ യാത്ര രാജ്യത്തെ യാത്രാപ്രേമികളാകെ കൊതിക്കുന്നതാണ്.പഴയ പാലത്തെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ പുതിയ പാലത്തിലൂടെ സാധിക്കും. മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ പുതിയ പാലത്തിലൂടെ പോകാനാകും. പഴയ പാലത്തിലൂടെ ട്രെയിനുകൾ പോയിരുന്നത് മണിക്കൂറിൽ 15 കിലോമീറ്റർ മാത്രം വേഗതയിലായിരുന്നു.

535 കോടി രൂപയാണ് ഈ പാലത്തിന് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ വികാസം നിഗം ലിമിറ്റഡാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. നൂറ് തുണുകളിൽ 2.078 കിലോമീറ്റര്‍ നീളമുള്ള ഈ റെയിൽപ്പാത നില്‍ക്കും. ഈ പാലത്തിന്റെ അടിയിലൂടെ സാധാരണ ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാനാകും. പഴയ പാലത്തെ അപേക്ഷിച്ച് ഉയരമേറിയ തൂണുകളിലാണ് പുതിയ പാലം നിൽക്കുക. ഇക്കാരണത്താൽ ചെറിയ ബോട്ടുകൾക്ക് അടിയിലൂടെ സ‍ഞ്ചരിക്കാൻ പ്രയാസമില്ല.

വലിയ കപ്പലുകൾക്കും കടന്നു പോകാവുന്ന രീതിയിലാണ് പുതിയ ലിഫ്റ്റിന്റെ നിർമ്മാണം. ഈ ലിഫ്റ്റ് രണ്ട് വശങ്ങളിലേക്ക് മുറിഞ്ഞു നീങ്ങുന്ന പഴയ ശൈലിയിലുള്ളതല്ല. പകരം 72.5 മീറ്റർ വരുന്ന പാലത്തിന്റെ ഭാഗം പൂർണ്ണമായും മുകളിലേക്ക് ഉയർത്തപ്പെടുകയാണ് ചെയ്യുക.വെർട്ടിക്കൽ ലിഫ്റ്റിങ് എന്നാണ് ഈ ലിഫ്റ്റിനെ വിളിക്കുക.

റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഈ പാലത്തിന്റെ ഒരു വീഡിയോ എക്സിൽ പങ്കുവെച്ചിരുന്നു. ഇതിൽ വെർട്ടിക്കല്‍ ലിഫ്റ്റിങ് എങ്ങനെയാണെന്ന് കാണിക്കുന്നുണ്ട്. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് ഇതുവഴി കടന്നു പോകാനാകും. നിലവിൽ മാസത്തിൽ ശരാശരി പത്ത് കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments