ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും ഇഷ്ടമായ “പൂരി മസാല ” യുടെ റെസിപ്പി ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
പൂരി
——
ആവശ്യമായ ചേരുവകൾ.
——————————–
ആട്ട – രണ്ടു കപ്പ്
റവ – അര കപ്പ്
ഓയിൽ – ആവശ്യത്തിന്
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
പാൽ – കാൽ കപ്പ്
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
********
ഒരു ബൗളിൽ ആട്ടയും രണ്ട് ടേബിൾസ്പൂൺ ഓയിൽ, പാൽ, പഞ്ചസാര, റവ, പാകത്തിന് ഉപ്പ് ഇത്രയും ചേർത്ത് നന്നായി യോജിപ്പിച്ച് പാകത്തിന് വെള്ളം ചേർത്ത് കുഴച്ച് ഒരു ബോൾ ആക്കി പുറമേ അല്പം ഓയിൽ തടവി മൂടി അരമണിക്കൂർ വെക്കുക. അതിനുശേഷം ചെറിയ ബോൾസ് ആക്കി ഓയിൽ പുരട്ടി കനംകുറച്ച് പരത്തി ചൂടായ എണ്ണയിലിട്ട് ഒരു തവി കൊണ്ട് മെല്ലെ അമർത്തി കൊടുക്കുക. പൊള്ളി പൊങ്ങി വരുന്ന പൂരി തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരി എടുക്കുക.
കിഴങ്ങ് മസാല
ആവശ്യമായ ചേരുവകൾ
“””””””””””””””””””””””””””””””””
ഉരുളകിഴങ്ങ് – രണ്ടെണ്ണം വലുത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്.
ഓയിൽ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
കടുക് – അര ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി അല്ലി – 4 എണ്ണം
ഉഴുന്ന് – 1 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
സവാള – ഒന്ന് വലുത്
തയ്യാറാക്കുന്ന വിധം
________
ഒരു കുക്കറിൽ കഴുകി കഷ്ണങ്ങളാക്കിയ കിഴങ്ങും പാകത്തിന് ഉപ്പും ഒഴിച്ച് കഷ്ണങ്ങൾ മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ
കടുകിട്ട് പൊട്ടുമ്പോൾ ഇതിലേക്ക് ഉഴുന്ന് ചേർത്തു കൊടുക്കുക. അതിനുശേഷം വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക് ഇത്രയും ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപൊടി ചേർത്തുകൊടുത്ത് കുക്കറിൽ നിന്നും കിഴങ്ങ് ഇതിലേക്കിട്ട് നന്നായി ഉടച്ച് യോജിപ്പിച്ച് വെള്ളം വറ്റുമ്പോൾ മല്ലിയില ഇതിലേക്ക് വിതറി ചൂടോടെ പൂരിയും മസാലയും കഴിക്കാവുന്നതാണ്.