ആവശ്യമുള്ള ചേരുവകകൾ
താറാവ് ക്ലീൻ ചെയ്ത് പീസാക്കിയത് …. 1 കിലോ
ഒരുതേങ്ങയുടെപീരവറുത്തത്
മല്ലിപ്പൊടി രണ്ടു സ്പൂൺ
മുളകുപൊടി എരിവിനു പാകത്തിന്
പച്ചമുളക് നാലെണ്ണം
കുരുമുളകുപൊടി അര സ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
തേങ്ങ ചെറിയ പീസാക്കിയത് കാൽ കപ്പ്
ഗരം മസാല ഒരു സ്പൂൺ
എണ്ണ ആവശ്യത്തിന്
രണ്ട് സവാള വലുത് ചെറിയകഷ്ണങ്ങൾ ആക്കിയത്
തക്കാളി ഒരെണ്ണം ചെറിയ പീസാക്കിയത്
വേപ്പില രണ്ടിതൾ
വറ്റൽ മുളക് മൂന്നെണ്ണം
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് രണ്ടു സ്പൂൺ
പാകം ചെയ്യുന്ന വിധം
പീസാക്കിയ താറാവിൽ ഉപ്പും മത്തൾ പൊടിയും ചേർത്തു നന്നായ് പുരട്ടി അരമണിക്കൂർ വെയ്ക്കുക.
പിന്നീട് ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് താറാവ് ഒന്നു പകുതി വേവിൽ വറുത്തു കോരുക. തേങ്ങപീര നന്നായി അരച്ചെടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങ കൊത്തിട്ടു വറുത്തു കോരുക
അതേ എണ്ണയിൽ വറ്റൽ മുളക് നാലായ് മുറിച്ച് വറുത്ത് എടുക്കുക കറുത്തു പോവരുത്
പിന്നീട് സവാള വഴറ്റുക വഴറ്റിയ സവാളയിലേക്ക് തക്കാളി വേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റിട്ടു നന്നായ് വഴറ്റുക അതിലേക്ക് മല്ലിപൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി മഞ്ഞൾപ്പൊടി എന്നിവയിട്ടു വഴറ്റിയതിനു ശേഷം അതിലേക്ക് അരച്ചതേങ്ങ ഇടുക നന്നായ് ഇളക്കുക കുറച്ചു വെള്ളം ഒഴിക്കുക ഒന്നു തിളച്ചതിനുശേഷം വറുത്ത താറാവ് അതിലേക്കിട്ട് പച്ചമുളകും ഉപ്പും ചേർത്തു വേവിക്കുക വെന്തതിനു ശേഷം വറുത്തു വച്ച തേങ്ങ കൊത്തിട്ടു ചൂടോടെ വിളമ്പുക ….