എല്ലാവർക്കും നമസ്കാരം
ഇന്നത്തെ വിഭവം വറുത്തരച്ച മുട്ടക്കറി ആണ്. നിങ്ങൾക്ക് പരിചിതമായ വിഭവമാണ് എങ്കിലും ഞാൻ ഉണ്ടാക്കുന്ന രീതി നോക്കാം.
🌷മുട്ടക്കറി
ആവശ്യമുള്ള സാധനങ്ങൾ
🌷മുട്ട-ആറെണ്ണം
ഗ്രേവിക്ക്
🌷വെളിച്ചെണ്ണ-2 ടീസ്പൂൺ
🌷ഗ്രാമ്പൂ-നാലെണ്ണം
🌷ഏലയ്ക്ക-രണ്ടെണ്ണം
🌷പട്ട-ഒരിഞ്ചു കഷണം
🌷പെരുഞ്ചീരകം-ഒരു ടീസ്പൂൺ
🌷കസ്കസ്-അര ടീസ്പൂൺ
🌷ജാതിപത്രി-ഒരു ചെറിയ കഷണം
🌷കുരുമുളക് -ഒരു ടീസ്പൂൺ
🌷 അണ്ടിപ്പരിപ്പ്-5എണ്ണം
🌷നാളികേരം ചിരകിയത്-ഒരു മുറി
വഴറ്റാൻ
🌷വെളിച്ചെണ്ണ-നാല് ടേബിൾസ്പൂൺ
🌷സവാള-വലുത് ഒരെണ്ണം
🌷ഉപ്പ് പാകത്തിന്
🌷വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-രണ്ട് ടീസ്പൂൺ
🌷പച്ചമുളക്-നാലെണ്ണം
🌷മഞ്ഞൾപ്പൊടി-അര ടീസ്പൂൺ
🌷മല്ലിപ്പൊടി-ഒരു ടീസ്പൂൺ
🌷മുളകുപൊടി-ഒരു ടീസ്പൂൺ
🌷തക്കാളി പ്യൂരി-രണ്ട് തക്കാളിയുടെ
🌷കറിവേപ്പില-രണ്ടു തണ്ട്
🌷പുതിനയില-കുറച്ച്
🌷മല്ലിയില-കുറച്ച്
ഉണ്ടാക്കുന്ന വിധം
🌷മുട്ട വേവിച്ച് തോട് കളഞ്ഞ് വയ്ക്കുക.
🌷എണ്ണ ചൂടാക്കി ഗരംമസാല ചേർത്ത് മൂപ്പിക്കുക. അതിലേക്ക് തേങ്ങ ചിരകിയതും കുരുമുളകും അണ്ടിപ്പരിപ്പും ചേർത്ത് ഇടയ്ക്കിടെ ഇളക്കി നിറം മാറുന്നതു വരെ വറുത്തെടുക്കുക. ചൂടാറുമ്പോൾ വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക.
🌷എണ്ണ ചൂടാക്കി പൊടിയായി മുറിച്ച സവാള ചേർത്ത് വഴറ്റുക. കണ്ണാടിപരുവമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. അതിലേക്ക് പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ഇവ ചേർത്ത് വഴറ്റുക. തക്കാളി പ്യൂരി ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ ഇലകൾ ചേർത്തിളക്കി കുറച്ചുനേരം കൂടി വഴറ്റി അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് മുട്ട ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് സ്റ്റൗവ് ഓഫ് ചെയ്തു അടച്ചു വയ്ക്കുക.
🌷ചോറ്, നെയ്യ് ചോറ്, ചപ്പാത്തി, പൊറോട്ട ഇവയുടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ടക്കറി തയ്യാർ.