Friday, December 27, 2024
Homeസിനിമസുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; മെയ് 16ന് തിയറ്ററുകളിൽ.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; മെയ് 16ന് തിയറ്ററുകളിൽ.

കൊച്ചി : രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. മൂവരുടെയും സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച് പറയുന്നുവെന്ന് സൂചന നൽകുന്ന തരത്തിലാണ് പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊഴുമ്മൽ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചൻ്റെ ലുക്കും ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു.

അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ. ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം : സബിൻ ഉരാളുകണ്ടി, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ആർട്ട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, കളറിസ്റ്റ് : ലിജു പ്രഭാകർ വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ ഫ്ക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്.എക്സ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ടൈറ്റിൽ ഗ്രാഫിക്സ്: സമീർ ഷാജഹാൻ , പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, റിഷ്ദാൻ അബ്ദുൾ റഷീദ്, അനഘ മരിയ വർഗീസ്, കാവ്യ. ജി, പി ആർ ഒ : ആതിര ദിൽജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments