കഴിഞ്ഞ കാലത്തെക്കുറിച്ചോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദർഭത്തെക്കുറിച്ചോ ഒന്നും ഒരു ധാരണയുമില്ലാതെ ജീവിക്കുന്നവരാണ് അൽഷിമേഴ്സ് രോഗികൾ. ദിവസങ്ങളെയും വ്യക്തികളെയുമൊക്കെ മറന്നു തുടങ്ങി അവസാനമെത്തുമ്പോഴേക്കും ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. അൽഷിമേഴ്സ് രോഗികളിൽ കാണപ്പെടുന്ന രോഗലക്ഷണങ്ങൾക്കും മാറ്റമുണ്ടാകും.
അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ കാലക്രമേണ വഷളായിക്കൊണ്ടിരിക്കും. രോഗം തിരിച്ചറിഞ്ഞ് നാലു മുതൽ എട്ടുവർഷത്തോളം രോഗി ജീവിച്ചിരിക്കാം, ചിലപ്പോഴത് ഇരുപതു വർഷത്തോളം നീളാനുമിടയുണ്ട്. അൽഷിമേഴ്സിന്റെ മറ്റേതു ലക്ഷണങ്ങളേക്കാളും മുമ്പ് തലച്ചോറിലെ മാറ്റങ്ങൾ സംഭവിക്കും. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഈ അവസ്ഥയെയാണ് പ്രീക്ലിനിക്കൽ അൽഷിമേഴ്സ് ഡിസീസ് എന്നു പറയുന്നത്.
അൽഷിമേഴ്സിന്റെ ആദ്യഘട്ടത്തിൽ രോഗി പരാശ്രയം ഇല്ലാതെ തന്നെ തന്റെ കാര്യങ്ങൾ നിർവഹിക്കും. ഡ്രൈവ് ചെയ്യാനോ ജോലി ചെയ്യാനോ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാനോ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനെല്ലാം പുറമേ ഓർമക്കുറവുണ്ടെന്ന തോന്നൽ തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. പരിചിതമായ പേരുകൾ മറക്കുകയോ സാധനങ്ങൾ വച്ചസ്ഥലം മറന്നു പോവുകയോ ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.
രോഗിയോട് അടുപ്പമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഈ മാറ്റം തിരിച്ചറിയാനാകും. വിദഗ്ധ ഡോക്ടറുമായി സംസാരിച്ചശേഷം അൽഷിമേഴ്സ് തന്നെയാണോ എന്ന് ഉറപ്പിക്കാവുന്നതാണ്.
ഓർമ്മക്കുറവ് എന്നത് പ്രായമാകുന്തോറും കൂടി വരുന്ന പ്രധാന പ്രശ്നമാണ്.ഇത് വാർദ്ധക്യത്തിൽ മാത്രം സംഭവിക്കുന്നത് എന്നതായിരുന്നു മുമ്പത്തെ ധാരണ.
എന്നാൽ ഇപ്പൊൾ ചെറുപ്രായത്തിലെ തന്നെ ഓർമ്മക്കുറവ് വ്യക്തികളെ ബാധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?
പണ്ടത്തെ അമ്മുമ്മമാർ ബന്ധുക്കൾ അവരുടെ മക്കൾ, കൂട്ടുകാർ എല്ലാവരുടെയും പേരുകൾ വളരെ കൃത്യമായി പറഞ്ഞു തരുകയും ഓർമിക്കുകയും ചെയ്യുന്നത് നമ്മൾക്ക് അനുഭവംഉള്ളതായിരിക്കും.
എന്നാൽ ഇപ്പോൾ അയല്പക്കത്തെ ആൾക്കാരുടെ പേരുകൾ പോലും,നാം ഓർത്തു വയ്ക്കാൻ മെനക്കേടാറില്ല / അറിയില്ല എന്നതാണ് വാസ്തവം
നമ്മൾ കാലങ്ങളായി ഉപയോഗിക്കാതെ വയ്ക്കുന്ന കഴിവുകൾ , അവയവങ്ങൾ ഇവ ശരീരം കാലക്രമേണ നിഷ്‌ക്രിയമാക്കും.
ഉദാഹരണത്തിനു ഒരു കൈ നമ്മൾ ഉപയോഗിക്കാതെ കാലങ്ങളായി വച്ചാൽ. അത് കാലക്രമേണ മൃത മാകാൻ തുടങ്ങും
തലച്ചോറും അതിലെ കഴിവുകളും വിഭിന്നമല്ല.
മുമ്പൊക്കെ ഫോൺ നമ്പറുകൾ നമ്മൾക്ക് മനഃപാഠമായിരുന്നു.
ഇപ്പോൾ ഫോൺ നമ്പർ സേവ് ചെയ്തത് എടുക്കാൻ മാത്രമേ നമ്മൾക്ക് അറിയൂ.
ഫോൺ കേടായാൽ എല്ലാം തകർന്ന അവസ്ഥ.
കണക്കുകൾ പേപ്പറിൽ എഴുതി ചെയ്തിരുന്നു. ഇപ്പോൾ ചെറിയ കണക്ക് കൂട്ടലുകൾ പോലും ഫോണിലോ, calculator ilo കൂട്ടിയില്ലെങ്കിൽ തെറ്റിപ്പോകുമോന്ന് ഭയം.
പണ്ട് ചെറിയ കവിതകൾ ചൊല്ലാനും പാട്ടുകൾ മനപാഠ മാക്കാനും നമ്മൾ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ റീൽസ് ൽ രണ്ടു വരി കണ്ട് അടുത്ത reels.
അതായത് പെട്ടെന്ന് മടുപ്പ് തോന്നി അടുത്ത ത്തിലേക്ക് കാഴ്ചകൾ ഓടുന്നു.ഇത് സ്വഭാവികമായി ഒന്നിലേക്ക് കുറേനേരം ഗ്രഹിക്കാനുള്ള ശ്രദ്ധ കുറയ്ക്കുന്നു.
പഠനകാലം കഴിഞ്ഞാൽ നമ്മൾ ജോലി സംബന്ധമായി അല്ലാതെ ഒന്നും പുതിയതായി പഠിക്കുന്നില്ല എന്നതാണ് സത്യം.
എങ്ങനെ നമുക്ക് നമ്മുടെ ശീലങ്ങളും ആഹാരവും വഴി ഓര്മശക്തി മെച്ചപ്പെടുത്താം എന്ന് നോക്കാം.
ദിവസവും എന്തെങ്കിലും ഒരു ഗണിത പ്രശ്നം ( maths problem) എങ്കിലും ചെയ്യുന്നത് തലച്ചോറിന്റെ cognitive ability കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു.
ഏതെങ്കിലും ഒരു പുതിയ വാക്ക് അല്ലെങ്കിൽ കഥ, കവിത, ശ്ലോകം,കീർത്തനങ്ങൾ, സൂറത്തു കൾ മുതലായവ ഒരു വരി യെങ്കിലും എല്ലാ ദിവസവും മനപാഠ മാക്കാൻ ശ്രമിക്കാം.
അന്ന് നടന്ന കാര്യങ്ങൾ, കണ്ട വ്യക്തികൾ, കഴിച്ച ഭക്ഷണ ങ്ങൾ, ധരിച്ച വസ്ത്രം ഇവ കിടക്കുന്നതിനു മുമ്പ് ഓർത്തെടുക്കാൻ ശ്രമിക്കാം. ആദ്യം കഴിഞ്ഞില്ലെങ്കിലും. പിന്നീട് ഓരോ ദിവസവും ഇത് തുടരുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കുന്നതായും ഓർമ മെച്ചപ്പെടുന്നതായും സ്വയം മനസ്സിലാക്കാം.
നമ്മുടെ പേരിന്റെ അക്ഷരങ്ങൾ, 1,2,3 തുടങ്ങിയ സംഖ്യ കൾ തിരികെ ചൊല്ലുന്നത് എല്ലാം ഓര്മശക്തി കൂട്ടാനും നമ്മുടെ കഴിവുകൾ നമുക്ക് തന്നെ മനസ്സിലാക്കാനും സഹായിക്കുന്നതാണ്.
പ്രാർത്ഥനാ, മന്ത്രം ഇവ ഫോണിൽ കേൾക്കുന്നതിനു പകരം ചൊല്ലുന്നത് ഓർമശക്തി കൂട്ടാൻ ഏറെ ഗുണകരമാണ്.
പ്രാണായാമം, ധ്യാനം ഇവ ഓക്സിജൻ പ്രവാഹം കൂട്ടുന്നതിനും, stress കുറയ്ക്കാനും, ഓർമ ശക്തിക്കും ഏറെ ഗുണം ചെയ്യും.
അമിതമായ ചിന്ത ഒഴിവാക്കുക, അമിതമായ പക, ദേഷ്യം ഇവയൊക്കെ ഓര്മശക്തി കുറയ്ക്കുന്നതാണ്….
സ്ക്രീൻ ടൈം കുറയ്ക്കുന്നതും ലഘുവായെങ്കിലും നിത്യം വ്യായാമം ചെയ്യുന്നതും പുസ്തകങ്ങൾ വായിക്കുന്നതും ഏറെ ഗുണകരമാണ്.
മദ്യപാനം, പുകവലി മുതലായ ലഹരി വസ്തുക്കളും തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുന്നു.