Logo Below Image
Sunday, May 4, 2025
Logo Below Image
Homeഅമേരിക്കപന്ത്രണ്ടാമത് ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ നാല് മുതൽ മെക്കിനിയിൽ

പന്ത്രണ്ടാമത് ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ ഏപ്രിൽ നാല് മുതൽ മെക്കിനിയിൽ

-പി പി ചെറിയാൻ

മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഉൾപ്പെട്ട ഡാലസിലെ വിവിധ ഇടവകകൾ ചേർന്ന് നടത്തിവരുന്ന കൺവെൻഷൻ ഈ വർഷം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 6 30 മുതൽ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി ഈ വർഷത്തെ യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും . ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെൻറ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാളും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് കൺവെൻഷൻ മുഖ്യപ്രഭാഷകനാണ്

ഏപ്രിൽ 4, 5, 6 വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് 6 30ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടർന്ന് മുഖ്യപ്രഭാഷകൻ വചനശുശ്രൂഷയും നിർവഹിക്കും .ഡാലസിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന ഈ കൺവെൻഷനു ആതിഥേയത്വം മെക്കിനി സെൻറ് പോൾസ് ഇടവകയാണ് . ഈ കൺവെൻഷനിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
വികാരി: വെരി റവ രാജു ഡാനിയൽ കോറെപ്പിസ്കോപ്പ 2144766584
അസിസ്റ്റൻറ് വികാരി :ഫാദർ ജോൺ മാത്യു 214 985 7014
കോ-ഓർഡിനേറ്റർ: അരുൺ ചാണ്ടപ്പിള്ള 469 885 1865
സെക്രട്ടറി: വർഗീസ് തോമസ് 409 951 3161
ട്രസ്റ്റി :നൈനാൻ എബ്രഹാം 972 693 5373

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ