ഫിലഡൽഫിയ: സെപ്റ്റംബർ 27ന് ആരംഭിക്കുന്ന സീറോ മലബാർ നാഷ്ണൽ ഫാമിലി കോൺഫറൻസിൽ ബിസിനസ് സമ്മിറ്റ് 28 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് അൽഫോൻസാ ഹാളിൽ വെച്ചു നടക്കുന്നതാണ്. വിദ്യാർത്ഥികൾക്കും സംരംഭകർക്കും വാണിജ്യ വ്യവസായ തൽപരർക്കും ഒരേ പോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് ചർച്ചകൾ ക്രമീകരിച്ചിട്ടുള്ളത്.
ശ്രീ.ജോർജ് മാത്യു സി.പി.എ.യുടെ നേതൃത്വത്തിൽ ന്യൂജേഴ്സി സ്റ്റേറ്റ് റ്റെപ്രസന്റേറ്റീവ് സ്റ്റേർലി സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ്, അനീഷ് ജയിംസ്, ഡി.സി.കോർട്ട് ഐടി ഡിവിഷൻ ഡയറക്ടർ പിൻ്റോ ചാക്കോ, സാമ്പത്തിക വിദഗ്ധൻ ജിനു തര്യൻ, ഫെഡറൽ റിസർവ്വ് ഉദ്യോഗസ്ഥൻ സാബു ജോസഫ് സി.പി.എ. എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.
ഫാമിലി കോൺഫറൻസിനു ആതിഥേയത്വം വഹിക്കുന്നത് ഫിലാഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ദേവാലയമാണ്. വികാരി റവ.ഡോ. ജോർജ് ഭാനവേലിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.