“ലോകം തുടങ്ങിയതെന്നോടൊപ്പമല്ല
എന്നോടൊപ്പമല്ലതൊടുങ്ങുന്നതും
മിടിക്കുന്ന പുഴയിൽ ഞാനൊരു മിടിപ്പുമാത്രം”
ഒക്ടേവിയോ പാസ്
ലോകത്തു ജീവനൊരു തുടിപ്പ് മാത്രമാണെന്ന് മനസ്സിലാക്കിയ കാലഘട്ടമായിരുന്നു കോവിഡ് സമയം. മുൻകാല സഹസ്രാബ്ദങ്ങളിലേയ്ക്ക് നമ്മൾക്കൊക്കെയൊരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. മനുഷ്യർ ഇന്നത്തെ രീതിയിൽ സാമൂഹ്യബോധ്യത്തോടെ ജീവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെയായിട്ടുള്ളൂ. ലോകത്തുള്ളയെല്ലാ മനുഷ്യരുടെയും, ജീവജാലങ്ങളുടെയും ചിന്താരീതികളും പ്രവർത്തനരീതികളും കാഴ്ചപ്പാടുകളും കഴിവും വ്യത്യസ്തമാണ്.
നമ്മുടെയൊക്കെ ചുറ്റുപാടും ചിലയാളുകളെ കണ്ടിട്ടില്ലേ, ഭൂമിയവരാണ് ചുമന്നു കൊണ്ട് നടക്കുന്നതോർക്കും. അവരുടെ വിചാരം അവരുടെ ഹൃദയം നിലച്ചാൽ ലോകവും കുടുംബവും അനാഥമാകുമെന്നാണ്. എന്നാൽ യാഥാർഥ്യം അവരുടെ ചിന്താഗതിയ്ക്കുമപ്പുറമാണ്. വിവേകിയായ ഒരു വ്യക്തിയ്ക്കു ജീവിച്ചിരിക്കുന്ന നാളുകൾ സത്യസന്ധവും ആത്മാർത്ഥവുമായ പ്രവർത്തികൾകൊണ്ട് കുടുംബത്തിനും സമൂഹത്തിനും നന്മകൾ പകരാം. കഴിഞ്ഞ മാസം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ മരണാന്തരാ ചടങ്ങുകളിൽ കണ്ടതാണ് ഒരു വ്യക്തി സമൂഹത്തിനും, കുടുംബത്തിനും എങ്ങനെ അനുയോജ്യമായ
രീതിയിൽ ജീവിക്കണമെന്ന് ഉത്തമ ഉദാഹരണമായിരുന്നു.
ഭരണ കാലഘട്ടത്തിൽ ജനപക്ഷത്ത് നിലകൊളളുന്ന ഒരാൾക്ക് മാത്രമേ ഈ ആദരവ് ലഭിക്കുകയുള്ളു. എന്നാലിന്ന് നാം കാണുന്ന ബഹുഭൂരിപക്ഷം നേതാക്കളും തങ്ങളുടേതായ സീറ്റുകൾ ഉറപ്പിച്ചു സ്വന്തം കാര്യങ്ങൾ നോക്കി ഭരണകാലാവധി തീർക്കും. ചുരുക്കം ചില നേതാക്കൾ കരുതുന്നതും പറയുന്നതും ഈ രാജ്യത്തെ നയിക്കുന്നതും, താങ്ങുന്നതെന്നാണ്. ഓരോ കാലഘട്ടത്തിലും ജന ക്ഷേമം മാത്രം കണക്കിലെടുത്തും ഭരിക്കുന്ന നേതാക്കളുമുണ്ട്. ലോകത്തു ഭരണഘടന അനുശാസിക്കുന്ന അവകാശധികാരങ്ങളോടെ മനുഷ്യർ പരസ്പരം സ്നേഹത്തോടെ ജീവിക്കാനുളള അവസരം സംജാതമായാൽ മാത്രമേ സാഹചര്യം മാറുകയുള്ളു.
“ഞാനൊരു മിടിപ്പുമാത്രം തുടിക്കുന്ന പുഴയിൽ” എന്ന യാഥാർത്ഥ്യമുൾക്കൊള്ളാൻ
എല്ലാം മനുഷ്യരും തയ്യാറാകണമെന്നില്ല. ലോക സത്യം മനസ്സിലാക്കി ജീവിക്കുമ്പോളാണ് ജീവിതം നശ്വരമാണെന്ന് തിരിച്ചറിവുണ്ടാകുന്നത്. ശരീരം മണ്ണോടു ചേർന്ന് പുഴുവിനാഹാരമാകുന്നു. അത്രേയുള്ളൂ ജീവിതം ഞാനൊരു ചെറിയ മിടിപ്പ് മാത്രം.
സ്നേഹത്തോടെ, പ്രിയമോടെ ശുഭദിനാശംസകൾ..