Saturday, December 7, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

കഴുത്തുവേദനയ്ക്ക് പരിഹാരമായി ചൂട് അല്ലെങ്കില്‍ ഐസ് തെറാപ്പി. വീക്കം കുറയ്ക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. വേദനയുള്ളപ്പോള്‍ പെട്ടെന്നുള്ള ആശ്വാസത്തിനായി നിങ്ങള്‍ക്ക് ഒരു ചൂട് സഞ്ചി ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പോലും മികച്ച ഫലങ്ങള്‍ നല്‍കും. ഇതുപോലെ തന്നെ ഫലപ്രദമാണ് കോള്‍ഡ് തെറാപ്പിയും. ഇതാണ് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഏകദേശം 20 മിനിറ്റ് നേരം ഐസ് പായ്ക്ക് ഉപയോഗിക്കുക. കുറച്ച് ഐസ് ക്യൂബുകള്‍ എടുത്ത ശേഷം ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കഴുത്തിലെ വേദനയുള്ള ഭാഗങ്ങളില്‍ വെച്ചുകൊടുത്ത് വിശ്രമിക്കാം.

കഴുത്തിലെ വേദനകള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം നിങ്ങള്‍ ദിവസവും വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യമുള്ളവരായി തുടരുക എന്നതാണ്. കഴുത്ത് വേദന മാത്രമല്ല, നിങ്ങളുടെ പൂര്‍ണ്ണമായ ശാരീരിക ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്.

തെറ്റായ ഇരിപ്പ് രീതികളും മറ്റും സ്വമേധയാ ഒഴിവാക്കാന്‍ യോഗ പോലുള്ള വ്യായാമ രീതികള്‍ നിങ്ങളെ സഹായിക്കും. കൂടുതല്‍ നേരം നിങ്ങള്‍ ഒരു ഇരിപ്പ് ഇരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും കുറയ്ക്കാനും ഇത് സഹായിക്കും. നിങ്ങള്‍ ദിവസത്തില്‍ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാനായി സമയം കണ്ടെത്തണം.

കഴുത്ത് വേദന ഉണ്ടാക്കുന്നതിന് സമ്മര്‍ദ്ദവും ഒരു കാരണമാണ്. സ്വാഭാവികമായ രീതിയില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന വിദ്യകളായ ധ്യാനം, യോഗ എന്നിവ പരീക്ഷിക്കുക. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴുള്ള കഴുത്തുവേദനയ്ക്ക് ഉറങ്ങുമ്പോഴുള്ള നിങ്ങളുടെ പൊസിഷനില്‍ മാറ്റം വരുത്തുക. കൂടാതെ, കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ തലയണകള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് കൂടി പരിശോധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments