ജന്മസംഖ്യ അല്ലെങ്കിൽ ഭാഗ്യസംഖ്യ – 1
ഏത് മാസത്തിലെയും 1,10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ എല്ലാം ഭാഗ്യസംഖ്യ – ” 1 ” ആയിരിക്കും.
1 ഭാഗ്യ സംഖ്യ ലഭിച്ചവർ എവിടെ ആയിരുന്നാലും പ്രഥമ ഗണനീയരോ പ്രധാനികളോ പ്രമാണിമാരോ ആകുന്നതാണ്. അതിനു പറ്റിയ തരത്തിലുള്ള വ്യക്തി പ്രഭാവം ഇക്കൂട്ടരുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ഉണ്ടായിരിക്കും.
സുഖ സൗകര്യങ്ങളിൽ അതിയായ താൽപ്പര്യം ഉണ്ടായിരിക്കും. അതിനായി എത്ര പണവും ചെലവാക്കാൻ ഒരു മടിയും ഉണ്ടാവില്ല. ഏത് കാര്യത്തിലും നേതൃസ്ഥാനം വഹിക്കാൻ ആയിരിക്കും ആഗ്രഹവും താൽപ്പര്യവും. അവയൊക്കെയും തേടിവരുകയും ചെയ്യും.
ഒരു കാര്യത്തിലും ആരുടെ മുന്നിലും തല കുനിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുകയില്ല. (വിനയവും വിധേയത്വവും ഇല്ലാത്ത സ്വഭാവം ) മനസ്സിൽ തോന്നുന്ന കാര്യം അതേപടി തുറന്നു പറയുന്നതു കൊണ്ട് ശത്രുക്കൾ വർദ്ധിക്കും . ആത്മാർത്ഥതയും ആദർശ നിഷ്ഠയും കൂടെയുണ്ടാകും. ശത്രുക്കളെ പോലും മിത്രങ്ങളാക്കാൻ സാധിക്കും.
വളരെ ആലോചിച്ചു മാത്രമെ ഏത് കാര്യത്തിനും ഇറങ്ങി തിരിക്കുകയുള്ളൂ. ഇറങ്ങി തിരിച്ച കാര്യം പൂർണ്ണതയിൽ എത്തിക്കാതെ പിന്തിരിയുകയും ഇല്ല. അതിയായ വിശേഷബുദ്ധി ഉള്ളതിനാൽ ഗൂഡമായ ശാസ്ത്ര വിദ്യകൾ അതിവേഗം സ്വായത്തമാക്കും.
എല്ലാവർഷവും മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെയുള്ള കാലയളവിലും ജൂലൈ 21 മുതൽ ആഗസ്റ്റ് 20 വരെയുള്ള കാലയളവുകളിലും ഭാഗ്യസംഖ്യ 1 ൽ ജനിച്ചവർക്ക് – ഭാഗ്യ സംഖ്യ 1 ൻ്റെ ഗുണാനുഭവങ്ങൾ കൂടുതലായി ലഭിക്കുന്നതാണ്.
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 20 വരെ ജനിച്ചവർക്ക് ഗുണാനുഭവങ്ങൾ കുറഞ്ഞ രീതിയിലും പിന്നീടുള്ള കാലയളവുകളിൽ ജനിച്ചവർക്ക് ഗുണാനുഭവങ്ങൾ ഏറിയും കുറഞ്ഞു കാണുന്നു.
ഒരു വ്യക്തിക്ക് ഭാഗ്യ സംഖ്യ 1 ആയിരുന്നിട്ടും 1 ൻ്റെ ഗുണാനുഭവങ്ങൾ ഒട്ടും തന്നെ അനുഭവത്തിൽ ഇല്ലാതിരുന്നാൽ ആ വ്യക്തിയുടെ നാമസംഖ്യയിൽ കാര്യമായ പൊരുത്തക്കേട് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.
ഭാഗ്യ സംഖ്യക്ക് അനുയോജ്യമായ രീതിയിൽ നാമസംഖ്യ മാറ്റം വരുത്തിയാൽ 1 ഭാഗ്യസംഖ്യയുള്ളവർക്ക് വിധിച്ചിട്ടുള്ള ഗുണാനുഭവങ്ങൾ വന്നു ചേരുന്നതായി കാണാവുന്നതാണ്.
ഒന്ന് ഭാഗ്യ സംഖ്യ ആയിട്ടുള്ളവർക്ക് ഏറ്റവും അനുയോജ്യമായ നാമ സംഖ്യകൾ ഇനി പറയുന്നവയാണ്. 1, 2, 3, 9 .
എന്നാൽ 6 ,8 എന്നീ നാമസംഖ്യകൾ ഒട്ടും യോജിക്കാത്തവയും ആണ്.
ഞായറും തിങ്കളും ഏറ്റവും നല്ല കാര്യങ്ങൾക്ക് ആയി വിനിയോഗിക്കാവുന്നതാണ്.
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നല്ല ഫലങ്ങൾ നൽകും.
വെള്ളിയാഴ്ച ശനിയാഴ്ച എന്നീ ദിവസങ്ങൾ യാതൊരു വിധത്തിലും ഉള്ള നല്ല കാര്യങ്ങൾക്കായി തെരെഞ്ഞെടുക്കരുത്.
1 ഭാഗ്യ സംഖ്യ ലഭിച്ചിരിക്കുന്ന സ്ത്രീകളിൽ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും . വിനയം – വിധേയത്വം എന്നിവ ഇവരുടെ ശത്രുക്കളായിരിക്കും .
ഇങ്ങനെയുള്ള സ്ത്രീകളെ അനുനയിപ്പിക്കാൻ സ്നേഹപ്രദമായ സമീപനത്താലും – സൗന്ദര്യ പ്രദമായ സംഗതികളാലും മാത്രമെ സാദ്ധ്യമാവുകയുള്ളൂ.
ഒന്ന് ഭാഗ്യ സംഖ്യ ആയിട്ടുള്ളവർ ചെറുപ്രായത്തിൽ തന്നെ പ്രേമത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. വിവാഹം കുറച്ച് വൈകി നടത്തുന്നതാണ് ഉചിതം.
കാഴ്ചയിൽ ഗാംഭീര്യം ഉള്ളവരായിരിക്കും എന്നിരുന്നാലും ഹൃദയം, രക്തസമ്മർദ്ദം, അജീർണ്ണം, നേത്രരോഗങ്ങൾ ,ശിരോരോഗങ്ങൾ എന്നീ വ്യാധികൾ വരാൻ സാധ്യത കാണുന്നു.
ഭക്ഷണത്തിൽ ഇലക്കറികൾ പതിവായി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ചെറു ചൂടോടെയുള്ള പാലിൽ തേൻ നിത്യം കഴിക്കുന്നതും പ്രയോജനപ്രദമാണ്.
വ്യാപാരത്തിൽ വിജയക്കാൻ സാധ്യത വളരെ കുറവാണ്. വൈദ്യം, ശാസ്ത്ര സാങ്കേതിക മേഖലകൾ, സർക്കാർ ഉദ്യോഗം, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നേതൃത്വരംഗത്ത് എത്തിപ്പെടും, കലാരംഗം എന്നീ മേഖലകളിൽ ശോഭിക്കും. ആഞ്ജാശക്തി .സാമർത്ഥ്യം, ഉത്തരവാദിത്വബോധം, ഊർജ്ജജസ്വലത, കൃത്യനിഷ്ഠ, എന്നീ ഗുണങ്ങൾ ഉള്ളതിനാൽ ഉന്നതിയിലെത്താൻ ഇവ സഹായിക്കുന്നതാണ്.
ബഹുമുഖ പ്രതിഭകൾ ആയതിനാൽ ഏർപ്പെടുന്ന ഏത് തൊഴിലിലും ഉന്നതികളിലെത്തും.
ഒന്ന് ഭാഗ്യസംഖ്യ ലഭിച്ചവർ നിത്യം ആദിത്യനെ നമസ്കരിക്കുന്നത് വളരെ ഉത്തമം ആണ്. അതുപോലെ ശിവക്ഷേത്ര ദർശനവും ഗുണം ചെയ്യും.
ഏത് കാര്യത്തിനിറങ്ങുമ്പോഴും കിഴക്ക് ദിക്കിലേക്ക് 9ചുവടുകൾ നടന്നതിനു ശേഷം മാത്രം ഉദ്ദിഷ്ട ദിക്കിലേക്ക് യാത്ര തുടരുക.
അനുകൂലമായ രത്നം മാണിക്യം (Ruby) – സ്വർണ്ണലോഹത്തിൽ മോതിരമാക്കി വലതു കൈലെ ചൂണ്ടുവിരലിൽ ധരിക്കാവുന്നതാണ്.
( തലവേദന -ശിരോരോഗങ്ങൾ – ധന സമൃദ്ധി – സന്താനഭാഗ്യം – വായൂ കോപം – നപുംസകത്വം എന്നീ അസുഖങ്ങൾക്ക് ശമനം ലഭിക്കുവാനും ആത്മവിശ്വാസം വളർത്താനും, ഭയം അകറ്റാനും -തൊഴിലിൽ ഉയർച്ച – അംഗീകാരം – എന്നിവ ലഭിക്കാനും മാണിക്യധാരണം പ്രയോജനപ്രദമാണ്. )
ജീവിതത്തിൽ ദുരിതങ്ങൾ വരുന്ന വേളകളിൽ ആദിത്യ പ്രീതിയും -ശിവപ്രീതിയും വരുത്തുക.
സാധിക്കുമെങ്കിൽ മാസത്തിൽ ഒരു ഞായറാഴ്ച ഭക്തി പൂർവ്വം ഉപവസിക്കുക – അവരവരുടെ ദൈവീക ഇഷ്ടപ്രകാരം ഇഷ്ടദേവതയെ പ്രാർത്ഥിച്ചു കൊണ്ട് ഉപവസിക്കാവുന്നതാണ്.
ഗോതംബ് പനം ചക്കര (ഇവ കൊണ്ട് പായസം ഉണ്ടാക്കി അന്നദാനവും നടത്താം) കൂടാതെ, ചെമ്പിൽ നിർമ്മിച്ച വസ്തുക്കൾ എന്നിവ പിറന്നാൾ ദിനം ദാനം ചെയ്യുക.
സംഖ്യാജ്യോതിഷ പ്രകാരം ……..
ഏറ്റവും ഉത്തമം രത്ന ധാരണം അല്ലെങ്കിൽ വിധി പ്രകാരം തയ്യാർ ചെയ്ത സംഖ്യാ യന്ത്രവും. ധരിക്കുന്നതാണ്.
വിശ്വാസമുള്ളവർ ‘ഓം ഗ്രുനി സൂര്യായ നമഃ ‘ എന്ന മൂലമന്ത്രം നിത്യം പുലർച്ചെ ശരീരശുദ്ധി വരുത്തിതിയനു ശേഷം കിഴക്ക് ദർശനമായി നിന്ന് ഭക്തി പൂർവ്വം 109 തവണ വീതം ജപിക്കുക.
തുടരും…. എല്ലാ വ്യാഴാഴ്ചയും .
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 83010363110
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.