ഫിലഡൽഫിയ: അമ്മമാരെ ആദരിക്കാൻ പമ്പ മലയാളി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന മാതൃദിനാഘോഷവും 2025-ലെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും മെയ് 10 ശനിയാഴ്‌ച വൈകിട്ട് 4:30 മുതൽ 8:30 വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലഡൽഫിയായിലെ സെന്റ് ലൂക്ക് എപ്പിസ്കോപ്പൽ ചർച്ച് ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ഫിലാഡൽഫിയയിലെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും വനിത പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി മുഖ്യാതിഥിയായിരിക്കും.
വൈദീക ശുശ്രൂഷയിൽ അമ്പത് വർഷങ്ങൾ പിന്നിടുന്ന ഫിലഡൽഫിയായിലെ മലയാളികളുടെ ആത്‌മീയാചാര്യൻ റവ: ഫാദർ എം.കെ കുര്യാക്കോസിനെ പമ്പ ആദരിക്കും. പമ്പയുടെ രജതജൂബിലി ആഘോഷങ്ങളുടെ സവിസ്‌തര വിവരങ്ങളും പമ്പയുടെ നാൾവഴികൾ വാക്കുകളിലും വർണ്ണങ്ങളിലും ആലേഖനം ചെയ്ത ആൽബത്തിൻ്റെ പ്രകാശനം പെൻസിൽവേനിയ സ്റ്റേറ്റ് പ്രതിനിധി ജാരറ്റ് സോളമൻ നിർവ്വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ പണിക്കർ (പ്രസിഡൻ്റ്) 215-605-5109, ജോർജ്ജ് ഓലിക്കൽ (ജനറൽ സെക്രട്ടറി) 215-873-4365, സുമോദ് നെല്ലിക്കാല (ട്രഷറർ) 267-322-8527, അലക്‌സ് തോമസ് (കൺവീനർ) 215-850-5268