Saturday, January 11, 2025
Homeഅമേരിക്കമത്തായി പി. തോമസ് (രാജു - 69) ഫിലഡൽഫിയയിൽ നിര്യാതനായി

മത്തായി പി. തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി

ലിബിൻ പുന്നശ്ശേരിൽ.

ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽബി.
പരേതൻ, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്.

പൊതുദർശനം: ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ: ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയുമുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ സഹകരണത്തിലും പള്ളിയിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം, 11:30 ന് ഇടവക സെമിത്തേരിയായ SGMOC – റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരവും നടക്കും. (3850 Richlieu Road, Bensalem, PA 19020).

വാർത്ത: ലിബിൻ പുന്നശ്ശേരിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments