Logo Below Image
Sunday, March 16, 2025
Logo Below Image
Homeഅമേരിക്ക'കൗതുക വാർത്തകൾ' (5) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (5) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

കാർത്തിക് ശങ്കർ

‘ചെകുത്താന്‍’ മത്സ്യം

കലിഫോര്‍ണിയ തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള ‘ചെകുത്താന്‍’ മത്സ്യം സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് അപൂര്‍വ മത്സ്യത്തെ കണ്ടെത്തിയത്.

ഇരുണ്ട കറുത്ത നിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തില്‍ ഭയപ്പെടുത്തുന്നതാണ്. വലിപ്പമുള്ള തലയും വായില്‍ നിറയെ കൂര്‍ത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നെറ്റിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളില്‍ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു. ഒറ്റനോട്ടത്തില്‍ ഒരു പിശാചിന്റെ രൂപമാണ് ഈ മത്സ്യത്തിന്.

ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന പസിഫിക് ഫുഡ്‌ബോള്‍ഫിഷ് ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആംഗ്ലര്‍ ഫിഷ് വിഭാഗത്തില്‍ പെട്ട മത്സ്യമാണിത്. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലര്‍ഫിഷുകള്‍ പരിഗണിക്കപ്പെടുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും 3000 അടിയോളം താഴ്ചയിലാണ് ഇവയുടെ വാസം.

ഇവയുടെ നെറ്റി ഭാഗത്തു നിന്നും കൊമ്പു പോലെയുള്ള ഭാഗം ഇരുളില്‍ പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തിനടുത്തേക്ക് ആകര്‍ഷിക്കാനാണ് ഈ വിദ്യ. പ്രകാശം കണ്ട് അടുത്തേക്കെത്തുന്ന ഇരയെ ഉടന്‍തന്നെ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലിപ്പമേറിയ ജീവികളെപ്പോലും ഭക്ഷിക്കാന്‍ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലിപ്പം കൂട്ടി ഇരട്ടിയാക്കാനും ഇവയ്ക്ക് കഴിയും.

ലോകത്തിലെ ഏറ്റവും വലിയ ഞണ്ട് 

നിങ്ങൾ കണ്ടതിൽ ഏറ്റവും വലിയ ഞണ്ട് എത്ര കിലോ ഉണ്ട്. എന്നാൽ ഇത്തരം ഭീമൻ ഞണ്ടുകളെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല…
ടാസ്മാനിയൻ കിംഗ് ക്രാബ് (സ്യൂഡോകാർസിനസ് ഗിഗാസ്) ലോകത്തിലെ ഏറ്റവും വലിയ ഞണ്ടുകളിൽ ഒന്നാണ്, 17.6 കിലോഗ്രാം വരെ ഭാരവും 46 സെൻ്റീമീറ്റർ വലിപ്പമുള്ള ആൺ ഞണ്ടുകളുമുണ്ട്. ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്ത് കാണപ്പെടുന്ന ഇവ സാധാരണയായി പാറയും ചെളിയും നിറഞ്ഞ കടൽത്തീരങ്ങളിൽ
20 മുതൽ 820 മീറ്റർ വരെ ആഴത്തിൽ വസിക്കുന്നു,
അവയുടെ വെളുത്ത-മഞ്ഞ വയറ്, ചുവപ്പ് കലർന്ന മുകൾഭാഗം, ശക്തമായ നഖങ്ങൾ എന്നിവ അവരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഈ ഞണ്ടുകൾ മാംസഭോജികളാണ്, ശവവും സാവധാനത്തിൽ ചലിക്കുന്ന ഇരകളായ ഗ്യാസ്ട്രോപോഡുകളും ക്രസ്റ്റേഷ്യനുകളും ഇവ സാധാരണയായി ഭക്ഷണമാക്കുന്നു.
ജൂണിനും ജൂലൈയ്ക്കും ഇടയിലാണ് പ്രത്യുൽപാദനം നടക്കുന്നത്, രണ്ട് ദശലക്ഷം മുട്ടകൾ വരെ വഹിക്കാൻ ശേഷിയുള്ള പെൺ ഞണ്ടുകൾ. മന്ദഗതിയിലുള്ള വളർച്ചയും ദീർഘായുസ്സും ഉള്ളതിനാൽ, ഓരോ മൂന്നോ നാലോ വർഷത്തിലൊരിക്കൽ അവർ തങ്ങളുടെ പഴയ തോട് ഊരി കളയുന്നു .

വുഡ് ഫ്രോഗ്‌സ്

മഴ വരുമ്പോള്‍ പാടത്ത് ഇരുന്ന് പോക്രോം പോക്രോം കരയുന്ന തവളകള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. വ്യത്യസ്ത നിറത്തിലും വലുപ്പത്തിലുമൊക്കെ ഉള്ള തവളകള്‍ കേരളത്തിലുണ്ട്. കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന ജീവിയാണ് തവള. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉള്‍പ്പെടെ മൂവായിരത്തോളം സ്പീഷീസ് തവളകളെ കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയുടെ അലാസ്‌കയില്‍ കണ്ടു വരുന്ന ഒരു പ്രത്യേകതരം തവളയുണ്ട്. വുഡ് ഫ്രോഗ്‌സ് എന്നറിയിപ്പെടുന്ന ഈ തവളകള്‍ എല്ലാ സെപ്റ്റംബറിലും വിചിത്രമായ ഒരു കാര്യം ചെയ്യും.
ശീതകാലത്ത് ഈ തവളകള്‍ തണുപ്പ് കൊണ്ട് ഉറഞ്ഞ് കട്ടിയായി മാറും. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. സാധാരണയായി തണുത്തുറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. പക്ഷെ ഈ തവളകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് തന്നെ ശീതകാലത്ത് അനങ്ങാന്‍ പോലും കഴിയാത്ത വിധം ഈ തവളകള്‍ തണുത്തുറഞ്ഞിരിക്കും.
ഇവയുടെ ശരീരത്തിലെ വെള്ളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഐസായി മാറുന്നു. അനങ്ങാന്‍ പോലും ഇവയ്ക്ക് കഴിയുകയില്ല. കാലുകളും കൈകളുമൊക്കെ വളച്ചാല്‍ ഒടിഞ്ഞു പോകും. ഈ അവസ്ഥയില്‍ ശരീരത്തിലെ രക്തയോട്ടം നിന്ന് ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യും. എന്നാല്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും. രക്തത്തില്‍ അടങ്ങയിട്ടുള്ള ആന്റി ഫ്രീസിങ് ഘടകമാണ് തവളകളെ ഈ അവസ്ഥയിലൂടെ കടന്ന് പോകാന്‍ സഹായിക്കുന്നത്.
ശരീരത്തിലെ മൂന്നില്‍ രണ്ട് ഭാഗം തണുത്താലും തവളയുടെ കോശങ്ങള്‍ മരവിക്കുന്നതില്‍ നിന്ന് തടയുന്നു. ഗ്ലൂകോസ് അടങ്ങിയിട്ടുള്ള ഈ ആന്റി ഫ്രീസിങ് വസ്തു രക്തത്തിലെ കോശങ്ങള്‍ക്ക് ഉള്ളിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ അവസ്ഥയില്‍ തുടരാന്‍ സാധിക്കുന്നത്. പിന്നീട് ചൂട് കാലം ആകുമ്പോള്‍ തണുപ്പ് ഉരുകി തവളകള്‍ വീണ്ടും പഴയ സ്ഥിയിലേക്ക് വരും. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും തിരികെ ലഭിക്കുന്നു. ഏഴ് മാസത്തോളമാണ് ഈ തവളകള്‍ക്ക് ഈ അവസ്ഥയില്‍ തുടരാന്‍ സാധിക്കുന്നത് എന്നതും അത്ഭുതപ്പെടുത്തുന്ന വാസ്തവമാണ്.

അവതരണം: കാർത്തിക്  ശങ്കർ

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments