ലോകത്ത് ഇന്നേവരെ കാണാത്ത എട്ട് കണ്ണുകളുള്ള ഒരു പുതിയ ജീവി ഓസ്ട്രേലിയയിൽ
ലോകത്ത് ഇന്നേവരെ കാണാത്ത ഒരു പുതിയ ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിൽ. ഒരു സാധാരണവീട്ടമ്മ അവരുടെ വീട്ടുവളപ്പിൽ ആണ് ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്.
എട്ട് കണ്ണുകളാണ് ഈ ജീവിക്ക് ഉള്ളത്. വളരെ ചെറിയ രൂപമാണ്. നീലനിറത്തിൽ ആണ് ജീവി കാണപ്പെടുന്നത്. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ജീവി വർഗ്ഗം ആണ് ഇത് എന്ന് ഗവേഷകർ പ്രഥമ ദൃഷ്ടിയാൽ അഭിപ്രായം നൽകി.
അമാന്റ ഡി ജോർജ് എന്ന വീട്ടമ്മയുടെ വീട്ടിലാണ് ഈ ജീവിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 18 മാസങ്ങൾക്ക് മുൻപ് ആണ് ഇത്തരത്തിൽ ഒരു ജീവിയെ അമാൻഡ ആദ്യമായി കാണുന്നത്. കൗതുകം തോന്നി എങ്കിലും അന്ന് ചിത്രങ്ങളൊന്നും പകർത്താൻ. പിന്നീട് നോക്കിയപ്പോൾ ഈ ജീവിയെ കാണാതായി.
പിന്നീട് 18 മാസങ്ങൾക്ക് ശേഷം ഇപ്പോളാണ് ഈ ജീവിയെ വീണ്ടും കാണുന്നത്. ഉടൻ തന്നെ അതിനെ പിടികൂടുകയും ഗവേഷകർക്ക് കൈമാറുകയും ചെയ്തു.
12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ
12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ മോസസ് ഹസഹയ ഇനി തന്റെ കുടുംബം വലുതാക്കിലെന്ന തീരുമാനത്തിലാണ്. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല.ആരോഗ്യം മോശമായതിനാൽ പഴയതുപോലെ കഠിനാധ്വാനം ചെയ്യാൻ കഴിയാത്തതാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു. സാമ്പത്തികാവസ്ഥ മോശമായതോടെ 2 ഭാര്യമാർ മോസസിനെ ഉപേക്ഷിച്ചു പോയി. തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിലാണ് താമസിക്കുന്നത് .മോസസിന്റെ ഏറ്റവും ഇളയ ഭാര്യയാണ് ജൂലിക്ക.11 കുട്ടികളാണ് ജൂലിക്കയ്‌ക്ക് മാത്രം ഉള്ളത്. ഇളയ മകന് 6 വയസാണ് പ്രായം. മോസസ് താമസിക്കുന്ന ഉഗാണ്ടൻ നഗരമായ ലുസാക്കയിൽ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു. ഇപ്പോൾ 12 ഭാര്യമാരുണ്ട്.
മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി
മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം, തേർട്ടി ഇയർസ് യുദ്ധം, പ്ളേഗ്, കോളറ എന്നിവയിലും ഒക്കെ മരിച്ച 24000ത്തോളം ആളുകളുടെ അസ്ഥികളും തലയോട്ടികളും സെമിത്തേ രിയയിൽ നിന്നും കുഴിച്ചെടുത്താണ് പള്ളി നിർമ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. 1776നും 1804നും ഇടയിൽ മരിച്ചവരുടെ അസ്ഥികൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് പള്ളി പണികഴിപ്പിച്ചിരിയ്ക്കുന്നതും.
തെക്ക് പടിഞ്ഞാറൻ പോളണ്ടിലെ സ്റ്റേർമിനയിലെ ക്രിസ്ത്യൻ പള്ളിയുടെ ചുമരുകളും മേൽക്കൂരയും മരിച്ചുപോയവരുടെ അസ്ഥികളും തലയോട്ടിയും കൊണ്ട് നിർമ്മിച്ചിരിയ്ക്കുന്നു. സ്‌കൾ ചാപ്പൽ, കപ്ലിക്ക സസക്, സെന്റ്ബർത്തലോമ ചാപ്പൽ എന്നൊക്കെ ഈ ചർച്ച് അറിയപ്പെടുന്നു. പുരോഹിതർ കുർബാന അർപ്പിക്കുന്ന പള്ളിയുടെ അൾത്താരയ്ക്ക് ഉപയോഗിചിരിക്കുന്ന ഭൂരിഭാഗവും മേയർ, യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ തുടങ്ങിയവരുടെ പ്രത്യേകതയുള്ള തലയൊട്ടികൾ ആണ്. വക്ലാവ് ഡോമസിക് എന്ന പുരോഹിതന്റെ ബുദ്ധിയാണ് ഇതിനു പിന്നിൽ. മരിച്ചവർക്കുള്ള സ്മരണ എന്ന നിലയിൽ ആണിന് പണിതത്. പുറമെ നിന്ന് നോക്കുമ്പോൾ സാധാരണ പള്ളിയാണ്. അകത്തു പ്രവേശിക്കുമ്പോൾ ആണ് അസ്ഥിയുടെ കലാ നിപുണത കാണുന്നത്.