Thursday, December 26, 2024
Homeഅമേരിക്കഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജിയൺ പ്രവർത്തനോൽഘാടനം ഏപ്രിൽ 14 ന്

ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജിയൺ പ്രവർത്തനോൽഘാടനം ഏപ്രിൽ 14 ന്

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജിയൺ പ്രേവർത്തനോൽഘാടനം ഏപ്രിൽ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.

പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു.

പ്രൊഫഷണൽ കലാ പ്രതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രെകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിക്കുകയുണ്ടായി.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതൽ വിവരണങ്ങൾക്ക് – പ്രസിഡന്റ് അരുൺ കോവാട്ട്‌ 215 681 4472, സെക്രട്ടറി സുമോദ് നെല്ലിക്കാല 267 322 8527, ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, വൈസ് പ്രെസിഡൻറ്റ് റോജിഷ് സാമുവേൽ, ജോയ്ൻറ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ, ജോയ്ൻറ്റ് ട്രെഷറർ സിജിൻ തിരുവല്ല, ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്

വാർത്ത: സുമോദ് തോമസ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments