Monday, December 23, 2024
Homeഅമേരിക്കനവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

നവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

-പി പി ചെറിയാൻ

സൗത്ത് ഫ്ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു.

സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിൻ്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി കുര്യൻ വര്ഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ് നവകേരള മലയാളീ അസോസിയേഷൻ്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനും ആയിരുന്ന ശ്രീ വിൻസെന്റിൻ്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്‌ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഷാന്റി വര്ഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ കൂടാതെ സജീവ് മാത്യു, ഗോപൻ നായർ തുടങ്ങിയവരും അനുശോചിച്ചു

കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബെറ്റ്സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.

പൊതുദര്‍ശനം ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 20ന് രാവിലെ 10 നും 217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments