എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
മഞ്ഞണിഞ്ഞ രാവിൽ അങ്ങ് വാനിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി, മാലാഖമാർ ചിരി തൂകി നിന്നു, ഇങ്ങു ഭൂമിയിൽ പുൽക്കൂടുകൾ ഒരുങ്ങി, ഹലേലുയാ പാടി ഉണ്ണീശോയെ വരവേൽക്കാൻ, ആ തിരുപ്പിറവി കാണാൻ.
ചിക്കൻ ലോലിപോപ്പ്
ആവശ്യമുള്ള സാധനങ്ങൾ
ലോലിപോപ്പ് – 1/2 കിലോ
മുട്ട – ഒരെണ്ണം
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ചിക്കൻ മസാല – 1 ടീസ്പൂൺ
കോൺഫ്ലോർ – 5 ടീസ്പൂൺ
റിഫൈൻഡ് ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമായത്
ഉണ്ടാക്കുന്ന വിധം
കോൺഫ്ലോറിലേക്ക് ഉപ്പും മറ്റു മസാലകളും ചേർത്ത് മിക്സ് ചെയ്ത് ബീറ്റ് ചെയ്ത മുട്ടയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കഴുകി വൃത്തിയാക്കിയ ലോലിപോപ്പ് ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂട്ടിൽ നന്നായി കോട്ട് ചെയ്യുന്ന വിധം മുക്കിയെടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
ചൂടോടെ ഷെസ്വാൻ ചട്നിയോ ഗ്രീൻ ചട്നിയോ കൂട്ടി വിളമ്പാം.
ബാക്കി വന്ന കുറച്ചു മുട്ടക്കൂട്ട് കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്ത് കുഞ്ഞ് ഓംലെറ്റ് ആക്കി.